Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും കോടതിയില്‍ ഹാജരായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 12:22 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കോടതിയില്‍ ഹാജരായില്ല. ഇന്ന് ഇരുവരോടും വിചാരണകോടതി മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വിചാരണക്കോടതി നിരവധി തവണ സമണ്‍സയച്ചിട്ടും സോണിയയും രാഹുലും ഹാജരായിരുന്നില്ല. കോടതിയില്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സോണിയയും രാഹുലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇരുവരോടും ഇന്ന് വിചാരണക്കോടതി മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തട്ടിപ്പ് കേസില്‍ കോടതി മുമ്പാകെ ഹാജരാകുന്നത് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി മാസങ്ങളായി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാണിച്ച് കേസിലെ വാദിയായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ കക്ഷികള്‍ എന്തിനാണ് പലിശ രഹിത വായ്‌പ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയതെന്നും പണം വകമാറ്റി ചെലവഴിച്ച കേസാണിതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് പരാതി നല്‍കാന്‍ അധികാരമില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഇന്നലെ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. അഴിമതിക്കെതിരെ ഒരു പൗരന് പരാതി നല്‍കാനുള്ള അധികാരം നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി ഇതിന് മറുപടിയും നല്‍കി.

നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ വാങ്ങിയ യങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സോണിയക്കും രാഹുലിനും പുറമേ ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച പത്രം 2008ല്‍ കോണ്‍ഗ്രസ് അടച്ചുപൂട്ടിയിരുന്നു. പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടുനടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 90.25 കോടി രൂപയുടെ ബാധ്യതകള്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത് കേവലം 50 ലക്ഷം രൂപ നല്‍കിയാണ്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 2000 കോടിയുടെ ആസ്ഥിയാണുണ്ടായിരുന്നത്.

പത്രത്തിന്റെ കോടിക്കണക്കിന് വരുന്ന ആസ്തികള്‍ തട്ടിയെടുക്കുന്നതിനായി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ശ്രമിക്കുകയാണെന്ന ആരോപണം വിചാരണ കോടതി തള്ളിയിരുന്നില്ല. വാദിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച വിചാരണ കോടതി ഇരുവരോടും കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡെന്ന് നേതാക്കള്‍ക്ക് സമന്‍സ് അയച്ചുകൊണ്ട് വിചാരണക്കോടതി വ്യക്തമാക്കുകയും ചെയ്തു. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടികള്‍ തുടരുന്നതിനും ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് അച്ചുപൂട്ടിയപ്പോള്‍ പ്രസാധകര്‍ക്ക് തുച്ഛമായ തുക നല്‍കി ആസ്തികള്‍ ഏറ്റെടുത്തെങ്കിലും പത്രത്തിലെ ജീവനക്കാര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. പത്രത്തിന്റെ ആസ്തികള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.