പല്‍വേല്‍:ഹരിയാനയിലെ പല്‍വേലില്‍ ലോകമാന്യ തിലക് എക്‌സ്പ്രസും എമു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം.100 പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയാണ് അപകടം. റെയില്‍ വേ അധികൃതരും രക്ഷാസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ച മങ്ങിയതാണ് ട്രെയിനുകള്‍ കൂട്ടിയിടിക്കാന്‍ കാരണമെന്നാണ് പ്രാഥമികനിഗമനം.അപകടത്തെ തുടര്‍ന്ന് ഇരുപതോളം ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
















