മാവേലിക്കര: വിഎച്ചപി പ്രവര്‍ത്തകനെ വെട്ടി പരിക്കല്‍പ്പിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ മാവേലിക്കര പോലീസ് പിടികൂടി. ചെട്ടികുളങ്ങര കൈതവടക്ക് കൊയ്ത്താഴത്ത് ശ്യാം(കുട്ടാച്ചി-24), പേള ആലയില്‍ വീട്ടില്‍ ഉണ്ണി(31) എന്നിവരാണ് പിടിയിലായത്. കാട്ടുവള്ളില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപം മുഖം മൂടി ധരിച്ചെത്തിയ സംഘം വിഎച്ച്പി പ്രവര്‍ത്തകനായ കാട്ടുവള്ളില്‍ അമ്പാടിയില്‍ വീട്ടല്‍ അജയനെ(43) വെട്ടിപ്പരിക്കല്പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ കഴിഞ്ഞ ദിവസം കണ്ടിയൂര്‍ ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു.
നവംബര്‍ 11ന് രാത്രിയോടെയായിരുന്നു കേസിനാസ്പതമായ സംഭവം. ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്ന അജയനെ ഏഴ്് പേരടങ്ങുന്ന മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നതാണ് കേസ്.ആക്രമണതതില്‍ അജയന്റെ ഇടതുകൈക്ക് വെട്ടേറ്റിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഒന്നും രണ്ടും പ്രതികളാണ് പിടിയിലായതെന്നും ബാക്കിയുള്ളവര്‍ക്കായുള്ള അന്വക്ഷണം നടക്കുന്നതായും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും എസ്.ഐ.സി.ശ്രീജിത്ത് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: