ന്യൂദല്‍ഹി:ഭാരതത്തില്‍ വിറ്റഴിക്കപ്പെടുന്ന ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ 60-70 ശതമാനം വരെ വ്യാജമെന്ന് പഠനം. അസോചം- ആര്‍എന്‍സിഒഎസ് എന്നിവ നടത്തിയ പഠനത്തില്‍ ഭാരതത്തിലെ ഭൂരിഭാഗം ആരോഗ്യ പ്രസിദ്ധീകരണങ്ങളും രജിസ്‌ട്രേഷനും അനുമതിയും ഇല്ലാത്തതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ലേഖനങ്ങളില്‍ പറയുന്ന കുറുപ്പടികളില്‍ പലതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇതൊന്നും തിരിച്ചറിയാതെയാണ് ജനങ്ങള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുന്നത്
13382 കോടി ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍ ഭാരതത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 202ഓടെ ഇത് 26764 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യലേഖനങ്ങളില്‍ 40 ശതമാനവും വിറ്റാമിനുകളേയും മിനറലുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നവയാണ്. ബാക്കിയുള്ളവ ഔഷധികള്‍, ആസിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയെ കുറിച്ചുള്ളതാണ്. ഫാര്‍മസികളിലൂടേയും ഓണ്‍ലൈനുകളിലൂടേയും ഈ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കുന്നുണ്ട്.
അതേസമയം, അസോചത്തിന്റെ പഠനത്തില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതില്‍ 78 ശതമാനം ആളുകളും കൗമാരപ്രായക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകാര ഭംഗിക്കും രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും മറ്റുമായി ലേഖനങ്ങളിലെ മരുന്നുകള്‍ ഇവര്‍ പരീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങള്‍ പലതും വ്യാജമായതിനാല്‍ പലര്‍ക്കും വിപരീത ഫലമാണ് നല്‍കുന്നത്.
















