ഗുവഹതി:നിയമസഭയി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കിയെന്ന കുറ്റത്തില്‍ ആസാം സ്പീക്കര്‍ കോണ്‍ഗ്രസിന്റെ ഒമ്പതു എംഎല്‍എമാരേയും ബിജെപിയുടെ ആറുപേരേയും സസ്‌പെന്‍ഡ് ചെയ്തു. ശീതാകല സമ്മേളനത്തില്‍ നിന്നും അഞ്ചു ദിവസത്തേക്കാണ് സ്പീക്കര്‍ പ്രണബ് ഗൊഗോയി ഇവര്‍ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതുസംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ അനുമതി നല്‍കണമെന്ന് ബിജെപി എംഎല്‍എ ജാദവ് ചന്ദ്ര സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും അത് വിസമ്മതിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും സഭയുടെ പ്രവര്‍ത്തന തടസ്സപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
















