ചെന്നൈ: വെള്ളമിറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. മദ്യപിച്ച് ക്യാമ്പുകളില്‍ എത്തി അവിടെക്കഴിയുന്ന സ്ത്രീകളും യുവതികളും പെണ്‍കുട്ടികളും അടക്കമുള്ളവരെ ശല്യംചെയ്യുന്നതാണ് വലിയ തലവേദനായിരിക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ മാത്രമല്ല വനിതാ സന്നദ്ധപ്രവര്‍ത്തകരും ഇവര്‍ക്ക് ഇരയാകുകയാണ്.
ദുരിതാശ്വാസ വസ്തുക്കള്‍ വാങ്ങാന്‍ വരുന്ന മദ്യപന്മാര്‍ വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. സന്നദ്ധപ്രവര്‍ത്തകള്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ നിന്ന് തങ്ങള്‍ രക്ഷിച്ചെടുത്ത പലരെയും മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കാണുന്നത് അമ്പരിപ്പിച്ചുവെന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്ന സൈനികര്‍ പറയുന്നത്.സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ മിക്കവയും തുറന്നിട്ടുണ്ട്. കറന്റില്ലാത്തതിനാല്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചാണ് പ്രവര്‍ത്തനം.
















