ജമ്മു: ജമ്മുകാശ്മീരില്‍ വീണ്ടും സൈനികര്‍ക്കു നേരെ ഭീകരരുടെ ആക്രമണം. അനന്ത്‌നാഗ് ജില്ലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിഐഎസ്എഫ് സുരക്ഷാസേനയുടെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറു ജവാന്മാര്‍ക്ക് പരിക്കേറ്റു.
ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിജബെഹറയിലെ സംതാന്‍ മേഖലയിലായിരുന്നു ആക്രമണം. ശ്രീനഗര്‍ജമ്മു ദേശീയപാതയിലൂടെ സൈനികരുടെ പട്രോളിംഗ് വാഹനം കടന്നു പോകുന്നതിനിടെ ഭീകരര്‍ എ.കെ47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ പിന്‍വാങ്ങി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താന്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.
















