പത്തനാപുരം: മാധ്യമപ്രവര്‍ത്തകന്‍ ഗോപകുമാര്‍ പട്ടാഴിയെ അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താത്ത പോലീസ് നടപിക്കെതിരിരെ പ്രതിഷേധം ശക്തം.
പത്തനാപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന അടിയന്തരയോഗത്തില്‍ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും അജ്ഞാത വാഹനത്തെ പറ്റിയോ അപകടത്തിലെ ദുരൂഹതയെ പറ്റിയോ യാതൊരു അന്വേഷണവും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ പത്തനാപുരം പ്രസ് ക്ലബ്ബ് തീരുമാനിച്ചത്.
കഴിഞ്ഞ രണ്ടാം തീയതി രാത്രി എട്ടിനാണ് അപകടം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗോപകുമാറിനെയും സുഹൃത്തിനെയും മാലൂര്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം വച്ച് അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്കു പരാതി നല്‍കാനും അടിയന്തര യോഗത്തില്‍ തീരുമാനമായി. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.എം.നജീബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അനന്ദുതലവൂര്‍, ട്രഷറര്‍ സുബി ചേകം, പ്രദീപ്ഗുരുകുലം, ഹരി പത്തനാപുരം, വി.വി.ഉല്ലാസ്‌രാജ്, ഗോപകുമാര്‍ പട്ടാഴി, ഷാജുദീന്‍ പുന്നല, അശ്വന്‍ പഞ്ചാക്ഷരി, കെ.വൈ.സുനറ്റ്, ഇ.എസ്.ബിജുമോന്‍, റിജോ മീന്‍മൂടന്‍, അന്‍സാര്‍, പ്രസിഡന്റ് ഉമ്മന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
















