കൊല്ലം: ആദിവാസി യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി ജില്ലാ നെഹ്റു യുവകേന്ദ്ര ചടയമംഗലം ബ്ലോക്കില്‍ വനജേ്യാതി പദ്ധതി നടപ്പിലാക്കും. മുല്ലക്കര രത്നാകരന് എംഎല്‍എയുടെ പ്രാദേശിക വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ്, സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ വാഹനപ്രചരണ യാത്രകള്‍, ലഘുലേഖ വിതരണം, കലാജാഥ എന്നിവ സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ ബ്ലോക്കിലെ നൂറ് യുവതീയുവാക്കള്‍ക്ക് പേപ്പര്‍ ഉത്പന്നം, കരകൗശലം, നാപ്കിന് നിര്‍മാണം, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിശീലനം നല്‍കും. വനജേ്യാതി വികാസ് കേന്ദ്രയുടെ കീഴില്‍ 20 പേരടങ്ങു അഞ്ചു യൂണിറ്റുകള്‍ രൂപീകരിക്കുകയും ഓരോ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ഇനങ്ങളില്‍ ഉത്പാദനം തുടങ്ങുന്നതിനും വിപണനത്തിനും നെഹ്റു യുവകേന്ദ്ര സാമ്പത്തിക സഹായം നല്‍കും. നിര്‍മാണ പ്രവര്‍ത്തനം കലാകായിക സാംസ്കാരിക പ്രവര്‍ത്തനം എന്നിവക്കായി സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് കെട്ടിടം നിര്‍മിച്ചു നല്‍കും. പരിശീലനത്തോടൊപ്പം ആദിവാസി യുവജനങ്ങള്‍ക്ക് വ്യക്തിത്വ വികസനം, ജീവിത നിപുണത, കൗണ്‍സിലിംഗ്, വിപണനരീതി എന്നിവയില്‍ പരിശീലനവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: