Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനസമ്പര്‍ക്ക പരിപാടി: രണ്ട് ലക്ഷം അപേക്ഷകള്‍ക്ക് പരിഹാരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 02:09 pm IST
in Kollam

കൊല്ലം: പാവപ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ വലിയ ആശ്വാസം ലഭിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം (കരുതല്‍ 2015) പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമാകാതെ നിലച്ചമട്ടില്‍.

ഉദ്യോഗസ്ഥര്‍ നിസാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുകയാണെന്നാണ് പരാതി. മന്ത്രിസഭാ തീരുമാനമുണ്ടാകേണ്ടതും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ യഥേഷ്ടം ലഭിക്കാത്തതുമായ ധാരാളം അപേക്ഷകള്‍ക്ക് ഇന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനസമ്പര്‍ക്കത്തിനായി ആകെ 3.76 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ രണ്ടുലക്ഷത്തിലേറെ അപേക്ഷകളും ഒരു തീരുമാനവുമാകാതെ ജില്ലാ ആസ്ഥാനങ്ങളില്‍ കെട്ടിവച്ചിരിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.

തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്നവരുടെയും തൊഴിലിനായി കാത്തിരിക്കുന്നവരുടെയും ചികിത്സാസഹായങ്ങളുടെയും പാവപ്പെട്ടവന്റെ ജീവല്‍പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതുമായ മറ്റ് അടിയന്തിര പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന അപേക്ഷകളാണ് ജനസമ്പര്‍ക്കം-കരുതല്‍ 2015ല്‍ ധാരാളമായി ഉള്ളത്.

മുഖ്യമന്ത്രി അവിടെവച്ച് പരിഹരിച്ചതിന്റെ ബാക്കി അപേക്ഷകള്‍ അതാത് ജില്ലാ കളക്‌ട്രേറ്റുകളില്‍ ഉദ്യോഗസ്ഥരെ ഇവയെല്ലാം കൂടി ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ഇവയെല്ലാം ഓഫീസ് പിന്നാമ്പുറത്ത് കൂട്ടികെട്ടിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണത്രെ.

ആറ് മാസം കഴിഞ്ഞിട്ടും പകുതിയില്‍ കൂടുതല്‍ അപേക്ഷകള്‍ക്കും ഇുവരെ പരിഹാരം ഉണ്ടായിട്ടില്ല. കൂടുതല്‍ നടപടിക്കായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചെന്നും മറുപടി വന്നിട്ടില്ല എന്നും മറുപടി പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷകരായ ജനങ്ങളെ നിത്യവും വട്ടം കറക്കുകയുമാണ്. മന്ത്രിസഭ കൂടി പരിഹരിക്കേണ്ടതും ഉന്നത ഉദ്യോഗസ്ഥര്‍ നോക്കേണ്ടതുമായ ധാരാളം അപേക്ഷകളാണ് കമ്പ്യൂട്ടറുകളില്‍ നിറഞ്ഞുകിടക്കുന്നത്. ലഭിച്ച പരാതികളെല്ലാം ഓണ്‍ലൈന്‍ ആക്കിയിട്ടുള്ളതിനാല്‍ ഒന്നും നഷ്ടപ്പെടാന്‍ സാധ്യതയില്ല. എല്ലാ പരാതികള്‍ക്കും പോസിറ്റീവായ സമീപനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും നാളിതുവരെ അവശേഷിക്കുന്ന പരാതികള്‍ക്ക് പരാഹാരമുണ്ടായിട്ടില്ല.

അഞ്ചുമാസത്തിനകം അടുത്ത ഇലക്ഷന്‍ കൂടി വരുമ്പോള്‍ ഈ കൊടുത്ത അപേക്ഷകളും നോക്കുകുത്തികളാകും. ഏപ്രില്‍ 20ന് തിരുവനന്തപുരത്ത് ആരംഭിച്ച് ജൂണ്‍ 16ന് പാലക്കാട്ട് അവസാനിച്ച കരുതല്‍ 2015 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 101.87 കോടി ധനസഹായം നല്‍കിയതും 165 പദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയിലെ പഴഞ്ചന്‍ ഉത്തരവുകള്‍ 45 ഓളം പുതുക്കി ഇറക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ 1,78,744 പരാതികള്‍ നേരിട്ടും 1,98,028 പരാതികള്‍ ഓണ്‍ലൈനായും ലഭിച്ചവയാണ്. അതില്‍ 1,28,176 പരാതികള്‍ പരിഹരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.