ന്യൂദല്‍ഹി: പക്ഷാഘാതത്തെ തുടര്‍ന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എ.ബി ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ജിബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബര്‍ദന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വലതുവശത്തിന് തളര്‍ച്ച ബാധിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
















