ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ മാമ്മൂടിന് കിഴക്ക് വശത്തുള്ള അപകടകരമായ വളവ് മാറ്റുന്നതിനുളള ജോലികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.നിര്‍മ്മാണ ജോലി ഈ മാസം ആരംഭിക്കും.
നിയോജക മണ്ഡലം വികസന പദ്ധതിയില്‍ സി.എഫ്.തോമസ് എം.എല്‍.എ നിര്‍ദ്ദേശിച്ച പദ്ധതിയുടെ അടങ്കല്‍ 47 ലക്ഷം രൂപയാണ്.റോഡിന്റെ പുറമ്പോക്കുകൂടി എടുത്ത് വീതികൂട്ടി കല്‍ക്കെട്ട് നടത്തി മണ്ണിട്ട് കോണ്‍ക്രീറ്റ് ചെയ്യും.ചങ്ങനാശ്ശേരി വാഴൂര്‍ റോഡിന്റെ നവീകരണവും സൗന്ദര്യവത്കരണവും പുരോഗമിച്ചു വരികയാണ്.
ഒരുകോടി 10 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അപകടം പതിവായ കണ്ണോട്ട പാലത്തിന്റെ പുനര്‍നിര്‍മ്മാണം 2.07കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. മടുക്കുംമൂട് മുതല്‍ വ്യവസായ എസ്റ്റേറ്റ് വരെയുളള ഭാഗത്ത് 38 ലക്ഷം രൂപ ചെലവില്‍ ഫുട്പാത്ത് നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു.ഇതോടെ വാഴൂര്‍ റോഡില്‍ അപകടങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷ.
















