കൊച്ചി: 19-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്‌സവത്തിന്റെ മൂന്നാം ദിനം വടക്ക്-കിഴക്ക് തെക്കേന്ത്യ കാവ്യോത്‌സവമായി മാറി. രാവിലെ കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച കാവ്യോത്‌സവത്തില്‍ റഫീക് അഹമ്മദ് (മലയാളം), രാജീബ് ബോറ (ആസാമീസ്), അനുപം ബറുവ (ആസാമീസ്), മംഗല്‍ സിന്‍ഹ (മണിപ്പൂരി), ബമി. ഹരിദാസ് (മലയാളം), എന്‍.ഡി. രാജ്കുമാര്‍ (തമിഴ്), അനുപം കുമാര്‍ (ആസാമീസ്), സി. രാവുണ്ണി (മലയാളം), ചന്ദ്രദാസ് റായ് (നേപ്പാൡ, തൗനോജം രത്‌നകുമാര്‍ സിങ്ങ് (മണിപ്പൂരി), ആര്യ ഗോപി (മലയാളം), സത്യമംഗലം മഹാദേവ (കന്നഡ), സി. ഭവാനിദേവി (തെലുങ്ക്) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് ഡോ. വി.പി. ജോയ് ഐഎഎസ് രചിച്ച ‘താവോയിസത്തിന്റെ ജ്ഞാനപ്പാന’ സി. രാധാകൃഷ്ണന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് നല്‍കി പ്രകാശനം ചെയ്തു.
പായിപ്ര രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവേകാനന്ദപൈ സ്വാഗതവും ഡോ. പീറ്റര്‍ പി. വാഴയില്‍ നന്ദിയും പറഞ്ഞു. വൈകിട്ട് 6 ന് മാളവിക സുനില്‍ നെല്ലായി ഭരതനാട്യം അവതരിപ്പിച്ചു. വൈകിട്ട് 7 ന് ഹരിയാന സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ഷിദ് ആന്റ് പാര്‍ട്ടി നാടോടിനൃത്തം അവതരിപ്പിച്ചു.
















