ഭുവനേശ്വര്‍: ഒഢിഷയില്‍ വരള്‍ച്ചാ കൃഷിനാശം മൂലം കടംകയറിയത്മൂലം കൃഷിക്കാരായ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മായൂര്‍ബഞ്ച് ജില്ലിയിലെ ബെറ്റനോട്ടി ബ്ലോക്കിലെ സതാപൂട്ടിയ ഗ്രാമത്തില്‍താമസിക്കുന്ന ഭീമാ സിങ്(50), ഭാര്യ സോമഭാരി (45) എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ബൈയ്‌സിംഗാ പോലീസ് പറഞ്ഞു.
തന്റെ എട്ടേക്കര്‍ സ്ഥലത്ത് നെല്‍ കൃഷി ചെയ്യുവാനായി 30000 ത്തിലേറെ രൂപ ഒരു പണമിടപാടുകാരനില്‍ നിന്നും ഒരു ബന്ധുവില്‍ നിന്നും വായ്‌പയെടുത്തിരുന്നു. ദമ്പതികള്‍ ഒരുമിച്ചാണ് കൃഷിയിറക്കി പണിയെടുത്തിരുന്നത്. നല്ലവിളവ് പ്രതീക്ഷിച്ചാണ് കൃഷിയിറക്കിയിരുന്നത്. എന്നാല്‍ ശക്തമായ വരള്‍ച്ചയില്‍ കൃഷി നശിക്കുകയുമായിരുന്നു.
വായ്‌പ തിരിച്ചടക്കാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യയിലേക്ക് തിരിഞ്ഞത്. രക്ഷിതാക്കള്‍ ഉള്‍പ്പടെ ഒന്‍പതംഗ കുടുംബമാണ് ഭീമാസിങ്ങിന്റെത്. രണ്ട് മക്കള്‍ ഗുജറാത്തില്‍ തൊഴിലാളികളാണ്.
കൃഷിനാശം മൂലം വായ്‌പ തിരിച്ചടക്കാനാവാതെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്തെ ഏഴാമത്തെ സംഭവമാണിത്.
















