ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ മുഖ്യസൂത്രധാരനായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് മര്‍ദ്ദനമേറ്റു.
ശനിയാഴ്ച രാത്രി ദല്‍ഹിയില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് ടൈറ്റ്‌ലര്‍ക്ക് മര്‍ദ്ദനമേറ്റത്. 23കാരനായ സിഖ് യുവാവാണ് ടൈറ്റ്‌ലറെ മര്‍ദ്ദിച്ചത്.
യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിഖ് കൂട്ടക്കൊലക്കേസില്‍ ടൈറ്റ്‌ലര്‍ക്ക് പങ്കില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ടൈറ്റ്‌ലര്‍ക്കെതിരായ അന്വേഷണം തുടരാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടതിന്റെ പിറ്റേദിവസമാണ് ടൈറ്റ്‌ലര്‍ക്ക് മര്‍ദ്ദനമേറ്റത്.
ടൈറ്റ്‌ലര്‍ക്കെതിരെ സിഖ് സമൂഹത്തിന്റെ രോഷം ഇനിയും ശമിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് സംഭവം.
















