Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മണല്‍ക്ഷാമത്തിന്‍ പരിഹാരം കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 09:15 pm IST
inKannur

മണല്‍ ക്ഷാമം ജില്ലയിലെ നിര്‍മാണ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മണല്‍ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം. വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാഹചര്യം ഒരുക്കിയെ മതിയാവൂ. ജില്ലയില്‍ മണല്‍ ലഭ്യമാകാതായിട്ട് മാസങ്ങളായി. സാധാരണക്കാരന്റെ പ്രതീക്ഷകള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പലരും നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുഴുവനായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മണല്‍ക്ഷാമം പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവന പദ്ധതിയെയും ബാധിക്കുന്നു. ഇന്ദിരാ ആവാസ്യോജന, ഇഎംഎസ് ‘വനപദ്ധതി, പട്ടികജാതി വനപദ്ധതി തുടങ്ങിയ പദ്ധതികളുടെയെല്ലാം പൂര്‍ത്തീകരണത്തിന് പലയിടത്തും മണല്‍ കിട്ടാനില്ലാത്തതിനാല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കരിഞ്ചന്തയില്‍ അഞ്ചും പത്തും ഇരട്ടി വിലയാണ് മണല്‍മാഫിയകള്‍ ഈടാക്കുന്നത്. ഇത്രയും ഉയര്‍ന്ന വിലയ്‌ക്ക് മണല്‍വാങ്ങി നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ കഴിയാതെ സാധാരണക്കാരുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. പൊളളുന്ന വിലയ്‌ക്ക് മണല്‍വാങ്ങാന്‍ കഴിവില്ലാത്തവര്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

നിര്‍മാണജോലി ഒരോ ദിവസം വൈകുമ്പോഴും തൊഴിലാളികളുടെ കൂലി കയറുകയും ദിനം പ്രതിയെന്നോണം മറ്റ് നിര്‍മ്മാണ സാമഗ്രികളുടെ വില കയറുകയും ചെയ്യുന്നത് ഗൃഹ നിര്‍മ്മാണമുള്‍പ്പെടെ നടത്തുന്നവര്‍ക്ക് വന്‍ ബാധ്യതയും ബുദ്ധിമുട്ടും വരുത്തിവെയ്‌ക്കുകയാണ്. വീട് നിര്‍മ്മാണത്തിനുളള ബജറ്റ് താളം തെറ്റുന്നതോടെ പലരും ബ്ലേഡുകാരുടെ കൊള്ളപ്പലിശക്കും മറ്റും പണംവാങ്ങി പണിതീര്‍ക്കേണ്ട ഗതികേടിലാണ് വീടുപണിയുന്ന പലരും. കൂടാതെ നിരവധി മണല്‍വാരല്‍ തൊഴിലാളികളും മാസങ്ങളായി തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. ആവശ്യക്കാര്‍ക്ക് മണലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഇ-മണല്‍ സംവിധാനത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മണലിന് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് പിന്നില്‍ ജിയോസാന്‍ഡ്, എം സാന്‍ഡ് നിര്‍മാണ ലോബിയാണെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മണല്‍ക്ഷാമം രൂക്ഷമാവുന്നതിനൊപ്പം പലപേരുകളില്‍ വരുന്ന പാറപ്പൊടിയുടെ വിലയും കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്

ജില്ലയിലെ മണല്‍ വിതരണ ചുമതല ജില്ലാ ‘ഭരണാധികാരിയായ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഇ-മണല്‍ പദ്ധതിവഴി സുതാര്യമായ വിതരണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ജില്ലയിലെ 77 കടവുകളില്‍നിന്ന് ഇഷ്ടമുള്ളിടങ്ങളില്‍നിന്നു ഗുണഭോക്താക്കള്‍ക്ക് മണല്‍ എടുക്കാമായിരുന്നു. ആവശ്യമുള്ള രേഖകള്‍ എന്‍സി അടക്കം ഹാജരാക്കി അക്ഷയകേന്ദ്രങ്ങള്‍ വഴി നേരിട്ട് ബുക്ക് ചെയ്യുകയും അതുവഴി അവര്‍ക്ക് ടോക്കണ്‍ നമ്പറും അനുവദിക്കുമായിരുന്നു. മുന്‍ഗണന ക്രമനമ്പര്‍ പ്രകാരം വില്ലേജ് ഓഫിസുകളിലെ മണല്‍ പാസ് കൗണ്ടറുകളില്‍ പെര്‍മിറ്റ് സഹിതം പണമടച്ച് മണല്‍ കൊണ്ടുപോവുകയാണു പതിവ്. 10 ടണ്‍ മണല്‍ വരെ ഒരാള്‍ക്ക് അനുവദിക്കുകയും ചെയ്തിരുന്നു. 2142-3088 രൂപയായിരുന്നു നിശ്ചയിച്ച വില. എന്നാല്‍, ഇതേ മണലിനു മാഫിയകള്‍ ഈടാക്കുന്നത് 10,000രൂപ മുതല്‍ 20,000 രൂപ വരെയാണ്. മാത്രമല്ല 100,150,200 എന്നിങ്ങനെ വിത്യസ്ത അടികളായി ഇറക്കുന്ന മണല്‍ നിശ്ചിത അളവില്‍ പത്തും ഇരുപതും അടി കുറവായാണ് മാഫിയകള്‍ ഇറക്കുന്നതെന്നും ആരോപണമുണ്ട്. വാങ്ങുന്ന പണത്തിന് കണക്കായ അളവില്‍ മണല്‍ ഇവര്‍ നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്. ജില്ലയുടെ പല ഭാഗങ്ങളിലും തൊഴിലില്ലാത്ത ചെറുപ്പക്കാരുള്‍പ്പെടെ മണല്‍മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച് ദിനംപ്രതി ആയിരക്കണക്കിന് രൂപയാണ് ഉണ്ടാക്കുന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സാരഥ്യം വഹിക്കുന്ന ഇടത്-വലത് മുന്നണികള്‍ ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് അനധികൃത മണല്‍വാരലുകാര്‍ക്ക് അനുഗ്രഹമാവുകയും ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമാവുകയുമാണ്.

ഇ-മണല്‍ പദ്ധതി നിലച്ചതോടെ ജില്ലയിലെ മുഴുവന്‍ മണല്‍ പാസ് കൗണ്ടറുകളും അടച്ചിട്ടിരിക്കുകയാണ്. ഉടന്‍ മണല്‍ ബുക്കിങ് ആരംഭിച്ച് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന ഉപഭോക്താക്കളുടെ ആവശ്യം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലാ കലക്ടര്‍ തന്നെ മുന്‍കയ്യെടുക്കണം. സര്‍ക്കാറിന്റെ മണല്‍ വിതരണം നിലയ്‌ക്കുകയും മണല്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ മണല്‍ മാഫിയകള്‍ ജില്ലയിലെങ്ങും വീണ്ടും സജീവമായിട്ടുമുണ്ട്. പുഴ മണലെന്ന വ്യാജേന, കെട്ടിടനിര്‍മ്മാണത്തിനും കോണ്‍ക്രീറ്റിനും അനുയോജ്യമല്ലെന്ന് കണ്ടെത്തിയ മണല്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതായ പരാതിയും വ്യാപകമായിട്ടുണ്ട്. സ്വന്തമായൊരു വീട് എന്നത് ഏതൊരാളുടേയും ജീവിത സ്വപ്നമാണ്. അവകാശമാണ് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഏറെ ബാധ്യതയുണ്ട്. ഈ ബാധ്യത ഏറ്റെടുത്ത് ജില്ലാ ഭരണകൂടം എന്ത് തീരുമാനത്തിലൂടേയും ഏറ്റെടുത്തേ മതിയാകൂ..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

പുതിയ വാര്‍ത്തകള്‍

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.