ആലപ്പുഴ: ഡോക്ടര്‍മാരുടെ സമരത്തിനിടെ ഏഴുവയസുകാരന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്ക്കല്‍ ജോണ്സണ്-സൗമ്യ ദമ്പതികളുടെ മകന് നിഖില്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നിത വിജയന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. കഴിഞ്ഞ സപ്തംബര്‍ 14ന് ആയിരുന്നു സംഭവം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കുട്ടിയുടെ അച്ഛന് ജോണ്സണ്, ബന്ധുക്കള്‍ എന്നിവരില്‍നിന്നാണ് തെളിവെടുത്തത്. കുട്ടിക്ക് ചികിത്സ നല്കുന്നതില് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ജോണ്സണ് അന്വേഷണസംഘത്തിന് മൊഴി നല്കി.ഡോക്ടറെ വിളിച്ചിട്ട് യഥാസമയം വന്നില്ലെന്ന് നഴ്സുമാരും മൊഴി നല്‍കിയതായാണ് അറിയുന്നത്. വിദഗ്ധചികിത്സ ലഭ്യമാക്കിയെന്നാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: