സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മൂന്നു വയസുകാരന്റെ വെടിയേറ്റ് മൂത്ത സഹോദരന് ആശുപത്രിയില്‍. കാല്പാദത്തില് വെടിയേറ്റ 15 വയസുകാരന് ചികിത്സയിലാണെന്നും കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ല.
കളിച്ചുകൊണ്ടിരുന്നതിനിടയില്‍ വീട്ടിലെ ഒരു മുറിയില്‍നിന്നു ലഭിച്ച തോക്കാണു മൂന്നു വയസുകാരന് വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കുട്ടിയുടെ വളര്ത്തച്ഛന്റെയാണ് തോക്കെന്നും അന്വേഷണവുമായി മാതാപിതാക്കള്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച കലിഫോര്‍ണിയില്‍ ദമ്പതികള്‍ നടത്തിയ വെടിവയ്പില്‍ 14 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണു മൂന്നു വയസുകാരന് തോക്ക് ഉപയോഗിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: