ലണ്ടന്‍: ചാവേര്‍ ബോംബ് സ്ഫോടനങ്ങളിലൂടെ ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി ഐഎസ് പുതിയ വീഡിയോ പുറത്തുവിട്ടു.
സിറിയയില്‍ ബ്രിട്ടന് നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരാന്‍ ബ്രിട്ടീഷ് എംപിമാര്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്.
ഫ്രാന്‍സ് ഒരു തുടക്കമായിരുന്നെന്നും പ്രതികാരം ആരംഭിച്ചു കഴിഞ്ഞെന്നും പറയുന്ന വീഡിയോയില്‍ ഇനി ചോരപ്പുഴ ഒഴുകുമെന്നും വ്യക്തമാക്കുന്നു.
പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ ധീരന്മാരായി വിശേഷിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടിരുന്നു.
‘നമ്മുടെ തോക്കില്‍നിന്നും ബുള്ളറ്റുകളില്‍നിന്നും ലോകത്തിനു മോചനമില്ല-സിറിയിലെയും ഇറാക്കിലെയും ഭീകരരെ അഭിസംബോധന ചെയ്തുകൊണ്ട് ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ സംസാരിച്ചയാള്‍ പറയുന്നു. ഇംഗ്ലീഷിലായിരുന്നു വീഡിയോയില്‍ സംസാരിച്ചയാളുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: