കരുനാഗപ്പള്ളി: കടയില്‍ മിഠായി വാങ്ങാനെത്തിയ പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കടത്തൂര്‍ ചെറുത്തിട്ട കിഴക്കതില്‍ സുലൈമാ(65)നെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൂട്ടുകാരിയുമൊത്ത് കടയില്‍ മിഠായി വാങ്ങനെത്തിയ കുട്ടിയെ ഇയാള്‍ ശാരീഷളകമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം കൂട്ടി വീട്ടിലെത്തി രക്ഷകര്‍ത്താക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: