കടുത്തുരുത്തി: കുറുപ്പന്തറ ഭാഗത്തുള്ള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ട്രെയിന്‍ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. തുടര്‍ന്ന് പാതയുടെ ഗതിമാറ്റി ഉറപ്പിച്ച് 200 തൊഴിലാളികളുടെ പ്രയത്‌നഫലമായി വൈകിട്ട് 6ന് ട്രെയിന്‍ ഓടിത്തുടങ്ങി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രാവിലെ 10ന് പഴയപാത അഴിച്ച് മാറ്റി. പുതിയപാതയില്‍ ഘടിപ്പിച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. ട്രെയിനിന്റെ വൈദ്യുതി മെക്കാനിക്കല്‍ യൂണിറ്റും പാതയുറപ്പിക്കുന്ന യൂണിറ്റും അഞ്ചോളം ജെസിബിയും ക്രെയിനും 200ഓളം തൊഴിലാളികളുടെയും പ്രയത്‌നഫലമായാണ് 6 മണിയോടെ ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞത്.
















