ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപിയുടെ കടുത്ത വിമര്‍ശനം. ബിജെപി സമ്പന്നര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണെന്നു പറയുന്ന കോണ്‍ഗ്രസ് നേതാവിന്റെ സര്‍ക്കാരാണ് തുച്ഛമായ വേതനം തൊഴിലാളികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നതെന്ന് വിമര്‍ശിച്ചു. മന്ത്രി വി.കെ. സിങ് ഭരണഘടന ലംഘിച്ചുവെന്ന് പറയുന്ന രാഹുല്‍ ഗാന്ധി ഏതു വകുപ്പു ലംഘിച്ചുവെന്ന് വ്യക്തമാക്കാത്തത് അറിയാത്തതുകൊണ്ടാണോ എന്നും പാര്‍ട്ടി നേതാവ് വിജയ് ശങ്കര്‍ ശാസ്ത്രി പരിഹസിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് തൊഴിലാളികളുടെ പ്രൊവിഡ്വന്റ് ഫണ്ടിലെ 27,000 കോടി രൂപയാണ് വിതരണം ചെയ്യാതെ കൈയില്‍ വെച്ചിരുന്നത്. ബിജെപി സര്‍ക്കാരാണ് കുറഞ്ഞ തൊഴില്‍ കൂലി 1000 രൂപയാക്കിയത്.
















