Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷമ അതാണ് വലുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 07:41 pm IST
in Samskriti

ലോകത്തെ സമൂലം മാറ്റിമറിക്കാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാല്‍ നമ്മളില്‍ മാറ്റംവരുത്താന്‍ നമുക്കു സാധിക്കും. വ്യക്തിയില്‍ നിന്നാണല്ലോ സമൂഹം ഉണ്ടാകുന്നതും രാഷ്‌ട്രം ജനിക്കുന്നതും. അതിനാല്‍ വ്യക്തിമനസ്സാണ് ആദ്യം വൃത്തിയാക്കേണ്ടത്. എങ്കില്‍ മാത്രമേ ലോകത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയൂ.

മനോഹരമായ ഒരു പൂന്തോട്ടത്തില്‍ കണ്ട ഒരു കാഴ്ചയുണ്ട്. കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടു നടക്കുന്ന വണ്ടിയില്‍ ഒരു കുട്ടി ഇരുന്നു കരയുന്നു. അവന്റെ അച്ഛനാണ് വണ്ടി ഉരുട്ടുന്നത്. വണ്ടി മുന്നോട്ടുരുളുന്നതിനൊപ്പം കുട്ടിയുടെ കരച്ചില്‍ കൂടിവരുന്നു. കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: സാന്ത്വനിപ്പിയ്‌ക്കാന്‍ നോക്കി. എന്നിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ തോളത്തുണ്ടായിരുന്ന സഞ്ചി തുറന്ന് മനോഹരമായ ഒരു കളിപ്പാട്ടം പുറത്തെടുത്തു. വണ്ടിയിലിരിക്കുന്ന കുട്ടിയുടെ കൈയില്‍ കൊടുത്തു. കുട്ടിയുടെ കരച്ചില്‍ കൂടിയതേയുള്ളൂ. വില കൂടിയ, മധുരിക്കുന്ന ചോക്‌ലേറ്റ് എടുത്ത് കുട്ടിക്കു നല്‍കി.

അതു വാങ്ങിയ കുട്ടി വീണ്ടും കരച്ചില്‍ തുടര്‍ന്നു. അച്ഛന്‍ പിന്നെയും പറഞ്ഞു: അടങ്ങ്, മാധവാ അടങ്ങ്’. ഓരോ സാധനങ്ങള്‍ കുട്ടിക്കു നല്‍കിയിട്ട് അടങ്ങ്’ എന്ന് അച്ഛന്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ട്, ആ പാര്‍ക്കിലിരുന്നവര്‍ അത്ഭുതപ്പെട്ടു. ‘എന്തൊരു വാശിക്കാരനാണ് ഈ കുട്ടി’ എന്നൊക്കെ അവര്‍ പറഞ്ഞു. കാഴ്ചക്കാരിയായ ഒരു സ്ത്രീ അവരുടെ അടുത്തു ചെന്നു. അവര്‍ അദ്ദേഹത്തോടു പറഞ്ഞു: ‘നിങ്ങള്‍ എത്ര ക്ഷമയുള്ള മനുഷ്യനാണ്, ഈ കുട്ടി ഇത്രയും കരഞ്ഞു ബഹളംവെച്ചിട്ടും നിങ്ങള്‍ക്കു ദേഷ്യം വന്നില്ലല്ലോ? എനിക്കാണെങ്കില്‍ ഇത്രയും ക്ഷമിക്കാന്‍ സാധിക്കില്ല.’ ഇതും പറഞ്ഞുകൊണ്ട് ആ സ്ത്രീ കുട്ടിയോടു ചോദിച്ചു: ‘മോനേ മാധവാ, നീ എന്തിനാണു കരയുന്നത്? നിനക്ക് എന്തുവേണം?

ഇതു കേട്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: ‘അവന്റെ പേരല്ല മാധവന്‍. എന്റെ പേരാണ്.

അവന്റെ പേര് മുകുന്ദന്‍ എന്നാണ്. ഇതുപോലെയാണു ലോകത്തിന്റെ കാര്യവും. ലോകത്തെ നിയന്ത്രിക്കാന്‍ നമുക്കു കഴിയില്ല. അടങ്ങേണ്ടതു നമ്മളാണ്. ലോകത്തിന്റെ സ്വഭാവം മാറ്റുക വിഷമമാണ്. പക്ഷേ ലോകത്തിലെ മറ്റുള്ളവരുടെ തെറ്റും കുറ്റവും പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. അതിനു ശ്രമിച്ചാല്‍ മക്കളുടെ സമാധാനം നശിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് ഉച്ചത്തില്‍ പറഞ്ഞുനടന്നാല്‍ എല്ലാവരുടെയും ശത്രുതയുണ്ടാവും. പക്ഷേ നമുക്കു സ്വയം മാറാന്‍ കഴിയും. മറ്റുള്ളവരെ സ്‌നേഹിക്കുക, ചെറിയ സഹായങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം ചെയ്യുക. ഇതെല്ലാം നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. നന്മ നിറഞ്ഞ ഒരു പ്രവൃത്തികൊണ്ട് സമ്മാനമായി ലഭിക്കുന്നത് ഒരു പുഞ്ചിരിയായിരിക്കും.

വിഷാദാത്മകമായ ലോകത്ത് ആ പുഞ്ചിരി കൊളുത്തുന്ന പ്രകാശം വലുതാണ്. നമ്മുടെ മാറ്റം കൊണ്ട് ലോകത്തിനു മാറ്റം വരുന്നതായി കാണാന്‍ സാധിക്കുന്നത് അപ്പോഴാണ്. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണ്. കറവ നിന്നു. വീണ്ടും ഗര്‍ഭിണിയാകുന്നില്ല എന്നു കണ്ടാല്‍ പശുവിനെ വില്‍ക്കും. ഇതുപോലെ ലോകത്തിന്റെ സ്‌നേഹം ഒരു വസ്തുവിന്റെ പിന്നിലാണ്. അങ്ങനെയുള്ള ലോകത്തെ ആശ്രയിച്ചുനിന്നാല്‍ നമുക്കു ദുഃഖിക്കാനേ സമയം കാണൂ. എന്താണ് മക്കളുടെ ആഗ്രഹം? മറ്റുള്ളവരെല്ലാം നിങ്ങളെ സ്‌നേഹിക്കണം. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഏറെ ആളുകളും സത്യസന്ധമായി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.