ചെന്നൈ: 137 വര്‍ഷത്തെ പ്രസിദ്ധീകരണ ചരിത്രത്തില്‍ ദി ഹിന്ദുവിന്റെ ചെന്നൈയില്‍നിന്നുള്ള പത്രം ഇന്നലെ പ്രസിദ്ധീകരിച്ചില്ല. കനത്ത മഴയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ കഴിയാഞ്ഞതാണ് കാരണം.
വൈദ്യുതി മുടങ്ങി, യാത്രാ-ആശയ വിനിമയ ബന്ധം തടരാറിലായി. നഗര പരിധിയില്‍നിന്ന് 30 കിലോ മീറ്റര്‍ അകലെ മറൈമലൈ നഗറിലാണ് പത്രം അച്ചടിശാല. എന്നാല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങള്‍ അച്ചടിച്ചു. വിതരണം നടന്നതായി അറിവില്ല.
















