ബാലകൃഷ്ണന്‍ എന്‍.കെ
മേപ്പയ്യൂര്‍്: പായലും പുല്ലും നിറയുന്നു. കുരുവോട് ചിറയില്‍ ഉപ്പുവെള്ളം കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പുഞ്ചകൃഷിയിറക്കാന്‍ കഴിയാതെ പതിനഞ്ച് വര്‍ഷമായി കരുവോട് ചിറയില്‍ ഉപ്പുവെള്ളം കയറ്റി, ചിറയില്‍ വ്യാപകമായി പടര്‍ന്ന് പന്തലിച്ച പായലും വരിപുല്ലും നശിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പായല്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറിനില്‍ക്കുകയാണ്. ജില്ലയുടെ നെല്ലറ എന്ന് അറിയപ്പെടുന്ന 1500 ഏക്കര്‍ വിസ്തൃതിയുള്ള കരുവോട്ചിറ മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്.ഉപ്പ് വെള്ളത്തിലൂടെമാത്രമേ പായല്‍ നശിക്കുകയുള്ളൂ. മറ്റ് പലമാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. മുമ്പ്, പലതവണ് ഉപ്പുവെള്ളം കയറ്റിയ ചരിത്രവും ചിറയ്‌ക്കുണ്ട്. ഉപ്പ്‌വെള്ളം കയറ്റിയാല്‍ അഞ്ച് വര്‍ഷത്തേക്ക് കൃഷിയിറക്കാന്‍ കഴിയില്ലെന്ന് കൃഷിഉദ്യോഗസ്ഥര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ഒഴുക്കില്ലാത്ത കൃഷിയിടത്തിനാണ് ബാധകം. ഒഴുക്കുള്ള ചിറയ്‌ക്ക് ഉപ്പിന് മേലെ ഒഴുകിയെത്തുന്ന വെള്ളം ചെളിയോടെയാണ് എത്തിപ്പെടുന്നത്.അഞ്ച് മലകളുടെ താഴ്‌വരയിലാണ് കരുവോട് ചിറനിലകൊള്ളുന്നത്. ഇവിടെ എത്തുന്ന വെള്ളം കുറ്റിയാടി പുഴയിലാണ് എത്തുന്നത്.
വര്‍ഷങ്ങളായി കര്‍ഷകരും, നാട്ടുകാരും ഉപ്പുവെള്ളം കയറ്റണമെന്ന് ആവശ്യപ്പെട്ടുവരുന്നു. ചീഞ്ഞപായലും പുല്ലും കാരണം കൊതുക് ശല്യവും രൂക്ഷമാവുകയാണ്. ചിറയിലെ നാലോളം പാടശേഖരസമിതികള്‍ നിലവിലുണ്ട്. ഇതൊക്കെ കൃഷിയില്ലായത്തിനാല്‍ നിര്‍ജ്ജീവമാണ്. ഇതിനെല്ലാം പരിഹാരം കാണേണ്ടവര്‍ കുറ്റകരമായ ആലസ്യത്തിലായതും നെല്‍കര്‍ഷകര്‍ക്ക് വിനയായിരിക്കുകയാണ്.
പായലും വരിപുല്ലും കാരണം കൃഷിനടത്താനാവാത്ത കരുവോട് ചിറ
















