Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബലിയാടായത് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ : വിമതന് വഴങ്ങി കോണ്‍ഗ്രസ് ; സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ ഏഴെണ്ണം യുഡിഎഫിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:28 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: വിമതന്റെ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ ഏഴെണ്ണം യുഡിഎഫിന്. കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ.രാഗേഷിന്റെ വോട്ടോടെയാണ് യുഡിഎഫ് സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. സ്ഥിരം സമിതികളില്‍ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റികള്‍ പിടിച്ചെടുക്കാനുളള കോണ്‍ഗ്രസ് നീക്കത്തിന് ബലിയാടാകേണ്ടി വന്നത് രണ്ട് സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഘട്ടംതൊട്ട് കോണ്‍ഗ്രസ് വിമതനായ രാഗേഷ് ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനനുകൂലമായി വോട്ടുചെയ്തത്. രാഗേഷ് വിഭാഗം ഭരിക്കുന്ന പളളിക്കുന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതിന് നിയമ വിരുദ്ധമായി കൂട്ടുനിന്നുവെന്ന് രാഗേഷ് ആരോപിച്ച കണ്ണൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാറായ സുരേന്ദ്രനേയും ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടയില്‍ രോഗേഷിനെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് രാഗേഷ് വിഭാഗം ആരോപിച്ച ടൗണ്‍ എസ്‌ഐ സനല്‍കുമാറിനെ സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രാഗേഷുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിക്കുകയും ഇരുവരേയും സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് രാഗേഷ് കോണ്‍ഗ്രസിനനുകൂലമായി വോട്ട് ചെയ്തത്. സഹകരണ രജിസ്ട്രാറെ വയനാട്ടിലേക്കും എസ്‌ഐയെ വടകര ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. കൂടാതെ രാഗേഷടക്കം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ആറു പേരെ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്നലെ രാവിലെ 11.30 ഓടെ വിവിധ കമ്മറ്റികളിലേക്കുളള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. എഡിഎം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതിയിലേക്കുളള വനിതാ അംഗത്തിന്റെ തെരഞ്ഞെടുപ്പാണ് ആദ്യം നടന്നത്. കോണ്‍ഗ്രസിലെ ഒ.രാധയും എല്‍ഡിഎഫിലെ പി.ആശയും തമ്മിലായിരുന്നു മത്സരം. വിമതനായ രാഗേഷ് രാധക്ക് അനുകൂലമായി വോട്ടു ചെയ്തതോടെ 28-27 എന്ന വ്യത്യാസത്തില്‍ കോണ്‍ഗ്രസ് അംഗമായ രാധ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രഗേഷിന്റെ നിലപാട് യുഡിഎഫിനനുകൂലമായതോടെ തുടര്‍ന്നുളള വോട്ടെടുപ്പുകള്‍ക്ക് പ്രസക്തിയില്ല എന്ന നിലവന്നു. എന്നാല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സി.എറമുളളാന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിലെ ഇ.ബീന അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനു വേണ്ടി മത്സരിച്ച പി.ഷംന പരാജയപ്പെട്ടു. ഉച്ചക്ക് ശേഷം നടന്ന ഏഴ് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞടുപ്പുകളിലും യുഡിഎഫ്് അംഗങ്ങള്‍ ഒരോ വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം ആറര മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച രാഗേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്‌ക്ക് വോട്ടു ചെയ്യുകയും ഇ.പി.ലത മേയറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുളള മത്സരത്തില്‍ രാഗേഷ് വിട്ടു നിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ മുസ്ലീംലീഗിലെ സി.സമീര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിമതന്‍ കാരണം മേയര്‍ സ്ഥാനം നഷ്ട്ടപ്പെട്ടത് കഴിഞ്ഞ 50 വര്‍ഷക്കാലത്തോളം നഗരസഭാ ഭരണം നടത്തിയ കണ്ണൂരിലെ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വിമതന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായത്. വിമതന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്ന നടപടി കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടിനും കാലങ്ങളായി രാഗേഷിനെ മുഖ്യ ശത്രുവായി കണ്ട കെ.സുധാകരനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സുധാകരന്റെ ജില്ലയിലെ കോണ്‍ഗ്രസിനകത്തെ അപ്രമാദിത്വം അവസാനിക്കുകയാണെന്നു കൂടി പുതിയ സംഭവ വികാസം തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.