Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇരുമുടിക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 07:24 pm IST
inSamskriti

ശബരിമലയാത്രയുടെ ഒരു പ്രധാന ഭാഗമാണ് കെട്ടുനിറ. അത് വീടുകളിലോ ക്ഷേത്രങ്ങളിലോ മറ്റു പുണ്യസങ്കേതങ്ങളിലോ നടത്താവുന്നതാണ്. ശബരിമലയാത്രക്കുള്ള സാധനങ്ങള്‍ നിറയ്‌ക്കുന്ന സഞ്ചിക്ക് ഇരുമുടിക്കെട്ടെന്ന് പറയും. ഇതില്‍ മുന്നിലെ അറയില്‍ അഭിഷേകത്തിനുള്ള നെയ്‌തേങ്ങ, കര്‍പ്പൂരം, കടുത്ത സ്വാമിക്കുള്ള അവില്‍, മലര്‍പ്പൊടികള്‍, കാണിക്ക, വഴിപാടുസാധനങ്ങള്‍, അരി എന്നിവ നിറക്കും. പിന്‍കെട്ടില്‍ ഭക്ഷണത്തിനുള്ള സാധനങ്ങളും നിറക്കും.

അലങ്കരിച്ച പന്തലില്‍ വിളക്ക് വച്ച് നാക്കിലയില്‍ ഗണപതിക്ക് അവില്‍, ശര്‍ക്കര, മലര്‍, പഴം മുതലായവ വെച്ച് ഗുരുസ്വാമിയെക്കൊണ്ട് ലക്ഷണയുക്തമായ നാളികേരത്തില്‍ നെയ് നിറക്കും. പിന്നിട് താമ്പൂലത്തോടുകൂടി ദ്രവ്യം, അരി, നെയ്‌തേങ്ങ എന്നിവയും നിറക്കും. ഗുരുസ്വാമിയാണ് കെട്ട് നിറക്കേണ്ടത്.

കേരമൂലേ സ്ഥിതോബ്രഹ്മ കേരമദ്ധ്യേതു മാധവ

കേരകണ്‌ഠേ സ്ഥിതിശുഭു കേരാഗ്രേ

സത്ഗുരു ദേവതാ

കേരമൂലേ സ്ഥിതാവാണി കേരമദ്ധ്യേരൃമാസ്ഥിത

കേരകണ്‌ഠേ സ്ഥിതാഗൗരി കേരാഗ്രേ

സര്‍വ്വദേവതാ

കര്‍മ്മണാ മനസാവാചാ ശുദ്ധ്യാ ഭക്ത്യാ

ജഗദ്ഗുരോ ഗുപ്തസ്യ

ദേവകാര്യാര്‍ത്ഥം പുരയന്‍ കപിലാഘൃതം

ഗുരുപുഷ്പാക്ഷതൈര്‍ ഭക്ത്യാകുശാഗ്രേ പൂജി

തെരവി ഘതൃതം പുരതോം ശുദ്ധം കേരേ,

കേരേ യഥാവിധി

വെറ്റില, പാക്ക്, നാണയം, നാളികേരം എന്നിവ ചേര്‍ത്ത് മാറത്തുപിടിച്ച് ശിവനെ ധ്യാനിച്ച് ഉച്ചത്തില്‍ ശരണം വിളിച്ച് സ്വാമിസാനിധ്യം പള്ളിക്കെട്ടില്‍ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് സാധനങ്ങള്‍ മുന്‍കെട്ടില്‍ നിറക്കണം. കെട്ടുനിറകഴിഞ്ഞ് ഗുരുദക്ഷിണയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞ് കെട്ടെടുക്കേണ്ട സമയമാകുമ്പോള്‍ കെട്ടിന്റെ പുറത്ത് വെറ്റില, അടക്ക, ദക്ഷിണ എന്നിവ വച്ച് വ്രതാനുഷ്ഠാന സമയത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റെല്ലാം ക്ഷമിച്ച് മലചവിട്ടി പതിനെട്ടാം പടി കയറി ദര്‍ശനം കഴിഞ്ഞ് അനുഗ്രഹം വാങ്ങി തിരിച്ചുവന്ന് സാന്മാര്‍ഗിക ജീവിതം നയിക്കാന്‍ അനുവദിക്കണമെന്ന് പ്രാര്‍ത്ഥിച്ച് സാഷ്ടാംഗം നമസ്‌കരിക്കണം.

പിന്നീട് കര്‍പ്പൂരാരാധനക്ക് ശേഷം ഗുരുസ്വാമിയുടെ അനുഗ്രഹത്താല്‍ കിഴക്കോട്ട് തിരിഞ്ഞ് ഇരുമുടിക്കെട്ട് തലയിലേറ്റി കേരമുടച്ച് സ്വാമിയുടെ ആളായി അവിടം വിട്ടിറങ്ങണം.

യാത്രാവേളയില്‍ സ്വാമിചിന്ത മാത്രമായിരിക്കണം മനസ്സില്‍. ഇരുമുടിക്കെട്ട് തലയിലേറ്റിക്കഴിഞ്ഞാല്‍ തിരിച്ച് ഗൃഹത്തിലേക്ക് പോകാനോ മാതാപിതാക്കളേയും മറ്റും തിരിഞ്ഞുനോക്കുവാനോ അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുവാനോ പാടില്ല.

സ്വയം കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകരുതെന്നാണ് നിഷ്ഠ. ഓരോസംഘത്തിലും ഒരു ഗുരുസ്വാമി ഉണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ തവണ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നേടിയ അനുഭവസമ്പന്നനായിരിക്കണം ഗുരുസ്വാമി. ഗുരുസ്വാമിക്ക് എട്ടുതവണ ഗുരുദഷിണ നല്‍കണമെന്നാണ് ആചാരം.

എന്നാല്‍ ധനത്തെ ആഗ്രഹിച്ചായിരിക്കരുത് ഇത് സ്വീകരിക്കുന്നത്.

മാലയിടുമ്പോള്‍, കെട്ടുതാങ്ങുന്നതിന് മുമ്പ്, എരുമേലിയില്‍ പേട്ടതുള്ളുന്നതിന് മുമ്പ്, കോട്ടപ്പടി കടക്കുന്നതിന് മുമ്പ്, അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വരുന്നതിന് മുമ്പ്, പമ്പയില്‍ കെട്ടുതാങ്ങുന്നതിന് മുമ്പ്, ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിന് മുമ്പ്, വീട്ടിലെത്തി മുദ്ര അഴിച്ച് വക്കുന്നതിന് മുമ്പ് ഈ രീതിയിലാണ് ഗുരുദക്ഷിണ നല്‍കേണ്ടത്. ദക്ഷിണ കൊടുക്കുന്നത് ഭക്തിയോടെയും സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയും ആയിരിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.