മുട്ടം: ഇന്നലെ പുലര്‍ച്ചെ മുട്ടം വള്ളിപ്പാറയില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ സമീപവാസിയായ കുളമറ്റത്തില്‍ സാജന്‍ ജോര്‍ജ്. ഇന്നോവ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുണ്ടക്കയം സ്വദേശികളായ രണ്ടുപേര്‍ മരിച്ചിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സാജന്‍ ജോര്‍ജ് വലിയ ഒച്ചയോടെപ്പം പുക ഉയരുന്നത് കണ്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ഇവിടെ കണ്ടകാഴ്‌ച്ച ഹൃദയഭേദകമായിരുന്നെന്ന് സാജന്‍ പറയുന്നു. വാഹനത്തിന് മുന്‍സീറ്റില്‍ രണ്ടു പേര്‍ മരിച്ചു കിടക്കുന്നു. പിന്‍സീറ്റില്‍ മൂന്ന് പേര്‍ പരിക്കേറ്റ് രക്ഷയ്‌ക്കായി കേഴുന്നു. എത്രയും വേഗം ഇവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. സാജനും സമീപവാസിയുമായ മരിതിങ്കല്‍ സോമനും കൂടിയാണ് പരിക്കേറ്റവരെ രക്ഷിച്ച് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞാര്‍ പോലീസും മൂലമറ്റം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സുകാരാണ് മുന്നില്‍ കുടുങ്ങികിടന്നവരെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച ശേഷം ഇന്നോവ സമീപത്തെ മാട്ടയും തകര്‍ത്ത് റോഡില്‍ തിരിച്ച് പതിക്കുകയായിരുന്നു. കണ്‍മുന്നില്‍ കണ്ട ദയനീയ അപകടത്തിന്റെ ഓര്‍മ്മകള്‍ വിട്ടുമാറാതെയാണ് സാജന്‍ ജന്മഭൂമി റിപ്പോര്‍ട്ടറോട് അപകടത്തെകുറിച്ച് വിവരിച്ചത്. ഇനിയൊരിക്കലും ഇത്തരമൊരു അപകടം ഉണ്ടാകരുതെന്നും സാജന്‍ ആഗ്രഹിക്കുന്നു.
















