Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ സര്‍വസൈന്യാധിപന്റെ ശക്തിപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 02:55 am IST
in India

ഹസിമര (പശ്ചിമ ബംഗാള്‍): അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം. സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും ആവശ്യം വന്നാല്‍ സൈന്യം അവസരത്തിനൊത്തുയരുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. അയല്‍ രാജ്യത്തുനിന്ന് ഭീകര സംഘടനകള്‍ ഭാരതത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സര്‍വസൈന്യാധിപന്റെ പ്രസ്താവന. രാജ്യതാല്‍പര്യം സംരക്ഷിക്കാനുള്ള അതിബലിഷ്ഠമായ ശക്തിയാണ് വ്യോമസേനയെന്ന് രാഷ്‌ട്രപതി പ്രഖ്യാപിച്ചു.

ഇന്നലെ, പശ്ചിമ ബംഗാളിലെ ഭാരത-ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള ഹസിമര വ്യോമതാവളത്തില്‍ വ്യോമസേനാ വിഭാഗങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. പാക്ചാര സംഘടനയായ ഐഎസ്‌ഐ ഭാരതത്തില്‍ വ്യാപകവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ക്ക് ഭീകരസംഘടനകളെ ആഹ്വാനം ചെയ്തുവെന്ന രഹസ്യാന്വേഷണ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

”ഭാരതത്തിന്റെ അന്താരാഷ്‌ട്ര മര്യാദയുടെ മേന്മ ശക്തിപ്പെടുന്നത് രാജ്യത്തിന്റെ സായുധ സേനാ ശേഷികൊണ്ടാണ്. കര്‍ക്കശമായും സമാധാനത്തിനു വേണ്ടിയും നിലകൊള്ളുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാം നാം വിനിയോഗിക്കും. സൈനിക വേഷമണിഞ്ഞ വിക്രമശാലികളായ സ്ത്രീപുരുഷന്മാര്‍ അവസരത്തിനൊത്തുയരുമെന്ന് എനിക്ക് സമ്പൂര്‍ണ്ണ വിശ്വാസമുണ്ട്,” സായുധ സേനയുടെ പരമാധികാരിയായ രാഷ്‌ട്രപതി പറഞ്ഞു.

വ്യോമസേന ഭാരത സൈനിക സംവിധാനത്തിന്റെ മുന്‍നിരയാണെന്നു വിശേഷിപ്പിച്ച രാഷ്‌ട്രപതി, നമ്മുടെ താല്‍പര്യം സംരക്ഷിക്കാനുള്ള അതിബലിഷ്ഠമായ ശക്തിയാണ് വ്യോമസേനയെന്ന് ഉദാഹരിച്ചു വിശദീകരിച്ചു.

അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന, വ്യോമസേനയുടെ 18, 22 സ്‌ക്വാഡ്രണുകള്‍ക്ക് രാഷ്‌ട്രപതിയുടെ ബഹുമതി പ്രണബ് സമ്മാനിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്കില്‍ വ്യോമസേനയെ രാഷ്‌ട്രപതി അഭിനന്ദിച്ചു. 2013ല്‍ ഉത്തരാഖണ്ഡിലും ഈ വര്‍ഷം ഏപ്രിലില്‍ നേപ്പാളിലുമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രണബ് എടുത്തു പറഞ്ഞു.

മിഗ് 27 വിമാനങ്ങളടക്കമുള്ള 18, 22 സ്‌ക്വാഡ്രണുകള്‍ കിഴക്കന്‍ ഭാരതത്തിന്റെ ആകാശത്തെ കാവല്‍ക്കാരാണ്. കൊല്‍ക്കത്തയില്‍ നിന്ന് 680 കിലോമീറ്ററും, ഭാരത-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററും അകലെയാണ് ഹസിമര വ്യോമത്താവളം. പറക്കും വെടിയുണ്ടകള്‍ എന്നറിയപ്പെടുന്ന പതിനെട്ടാം സ്‌ക്വാഡ്രണ്‍ 1965ല്‍ അംബാലയിലാണ് ആരംഭിച്ചത്. 1966ല്‍ ബറേലിയില്‍ ഇരുപത്തിരണ്ടാം സ്‌ക്വാഡ്രണും. ഹസിമരയാണ് ഇവരുടെ ഇപ്പോഴത്തെ വ്യോമ സേനാ കേന്ദ്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.