കോട്ടയം: സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗോജ്വലമായി പ്രവര്‍ത്തിച്ച നിരവധിപേരെ വിസ്മൃതിയിലാക്കി ഒരു കുടുംബത്തിലെ മൂന്നോ നാലോ പേരെമാത്രം ഓര്‍ക്കുന്ന രാജഭരണമായിരുന്നു നെഹ്‌റു കുടുംബം നടത്തിയിരുന്നതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഐ. ഐസക്. ഭാരതിയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സദ്ഗമയ ത്രിദിന പ്രഭാഷണ പരമ്പര തമസ്‌കരിക്കപ്പെട്ട ദേശീയനേതാക്കളും വാഴ്‌ത്തപ്പെട്ടവരുടെ ചരിത്രം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബത്തിലെ മൂന്നുപേരെ മാത്രം ഓര്‍ക്കണമെന്ന ലക്ഷ്യത്തോടെ ഗാന്ധിജിയേയും മറ്റു പ്രധാനമന്ത്രിമാരേയും അവഗണിച്ച് ചരിത്രം രജിക്കുകയായിരുന്നു നെഹ്‌റു കുടുംബം. 482 പദ്ധതികള്‍ക്ക് ഈ കുടുംബത്തിലെ മൂന്നു നേതാക്കളുടെ പേരാണ് നല്‍കിയിട്ടുള്ളത്. ലോകത്ത് ഒരുരാജ്യത്തും സംഭവിക്കാത്തതാണിത്. പിന്‍ഗാമി ദുര്‍ബലന്മാരായാല്‍ രാജവംശം നശിക്കും. അതാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നെഹ്‌റുവിന് ശേഷം വന്ന കോണ്‍ഗ്രസ് ഇതര ഇന്ത്യയിലെ പ്രധാനമന്ത്രിമാരെല്ലാം പ്രഗത്ഭരാണെന്ന് തെളിയിച്ചവരാണ്. തങ്ങള്‍ക്ക് ഭീഷണിയാകുന്നവരെ ഒതുക്കുകയെന്നകാണ് നെഹ്‌റു കുടുംബത്തിന്റെ ശൈലി. സുബാഷ് ചന്ദ്രബോസ് തുടങ്ങി പല ദേശീയനേതാക്കളെയും ഇവര്‍ ഒതുക്കി. ഒരു പ്രസ്താനത്തിന്റെ ആദര്‍ശമോ ലക്ഷ്യമോ ഇല്ലാത്ത വെറും ആള്‍ക്കൂട്ടം മാത്രമാണ് കോണ്‍ഗ്രസ്. ഇത് പ്രസ്ഥാനമല്ല, ഭാരതത്തിന്റെ സ്വാതന്ത്രചരിത്രം തിരുത്തിയെഴുതിയതിന്റെ പിന്നില്‍ നെഹ്‌റുവാണ്. അഡ്വ. ശ്രീനിവാസ പൈ അദ്ധ്യക്ഷത വഹിച്ചു.
















