പത്തനംതിട്ട : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ നിലയ്ക്കല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളാണ് പരിക്കേറ്റവര്‍. നീറിക്കോട് കൊടുവഴങ്ങ് കോഴിക്കല്‍ വീട്ടില്‍ രതീഷ് (36) അമ്മ രാധ(60) രതീഷിന്റെ മകള്‍ ആര്‍ദ്ര(10) നീറിക്കോട് കൊടുവഴങ്ങ പത്തുപറയില്‍ പി.കെ.സുഗതന്(62) കാര്‍ ഡ്രൈവര്‍ നീറിക്കോട് കൊടുവഴങ്ങ തൊണ്ടിപ്പറമ്പില്‍ റിജുകുമാര്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശബരിമല പാതയില്‍ അട്ടത്തോടിനും പ്ലാംതോടിനും ഇടയിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: