Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രസക്തി നഷ്ടപ്പെട്ട് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:32 pm IST
in Kannur

പാനൂര്‍: 1994 നവംബര്‍ 25 സിപിഎമ്മുകാര്‍ക്ക് ആവേശം വിതറിയ സമരാങ്കണത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഇത്രയും നാളുകള്‍ കടന്നു പോയത്. എന്നാല്‍ കൂത്തുപറമ്പില്‍ പിടഞ്ഞു വീണ അഞ്ചുസഖാക്കള്‍ എന്തിനു വേണ്ടിയാണോ, ആര് കാരണമാണോ ജീവത്യാഗം അനുഷ്ഠിക്കേണ്ടി വന്നത് അവരുടെ തോളോടുതോള്‍ ചേര്‍ന്ന് സഖ്യം കൂടിയ സിപിഎം നേതൃത്വത്തിനെതിരെ ഇന്ന് സഖാക്കള്‍ക്കിടയില്‍ പ്രതിഷേധം കനക്കുകയാണ്. സിഎംപി നേതാവ് എം.വി.രാഘവനെ അവസാന നാളുകളില്‍ കൂടെ നിര്‍ത്തി സിഎംപിയുടെ ഒരുവിഭാഗത്തെ കൂടെക്കൂട്ടി പ്രവര്‍ത്തിക്കുന്ന സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവനു വിലയിടുകയായിരുന്നു ഇവിടെ. രാഷ്‌ട്രീയപരമായി ഒരു ശക്തിയേ അല്ലാത്ത എംവിആറിന്റെ പാര്‍ട്ടിയെ ആലിംഗനം ചെയ്തതിനു പിന്നിലുള്ള പിണറായിയുടെ ലക്ഷ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നില്ല. പകരം ഭരണസ്വാധീനത്താലും, എംവിആറിന്റെ കുശാഗ്രബുദ്ധിയിലും സിഎംപി സമ്പാദിച്ച് കൂട്ടിയ സഹകരണസ്ഥാപനങ്ങളില്‍ കണ്ണുനട്ടായിരുന്നു പിണറായി എംവി.രാഘവനെ ധൃതരാഷ്‌ട്രാലിംഗനം ചെയ്ത് കൂടെനിര്‍ത്താന്‍ തീരുമാനിച്ചത്. എംവിആറിന്റെ മരണശേഷം സ്വത്ത്തട്ടാന്‍ സിഎംപിയിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് സിപിഎം നടത്തിയ പരസ്യമായ ഇടപ്പെടലും സമൂഹം കണ്ടതാണ്.

എംവിആറിന്റെ മക്കളെ കൂടെ നിര്‍ത്തി നടത്തുന്ന പൊറോട്ടു നാടകവും ഇതിന്റെ ഭാഗം തന്നെയാണ്. എം.വി.രാഘവന്റെ ഓര്‍മ്മകള്‍ക്ക് ഭംഗം വന്നഘട്ടത്തില്‍ അരികില്‍ പോയിരുന്നു പഴയ സൗഹൃദം പുതുക്കിയ പിണറായി വിജയന്‍ ഡിവൈഎഫ്‌ഐയുടെ യുവജന പോരാളികള്‍ക്ക് നല്‍കിയത് കടുത്ത നിരാശയായിരുന്നു. എല്‍ഡിഎഫ് ടിക്കറ്റില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിര്‍ത്തി എട്ടിന്റെ പണികൊടുപ്പിച്ച് എംവിആറിന്റെ മകള്‍ ഗിരിജയെ വെച്ച് സിപിഎം പകരം വീട്ടിയിട്ടും സിഎംപിക്ക് തിരിച്ചറിവ് വന്നില്ലായെന്നതും ശ്രദ്ധേയമാണ്. വെടിവെപ്പില്‍ സാരമായ പരിക്കേറ്റു കിടക്കുന്ന ചൊക്ലിയിലെ പുഷ്പനെയും സിപിഎം മറക്കുകയായിരുന്നു. കൊലയാളി രാഘവനെന്ന് ആയിരംവട്ടം ചെവിയിലോതിയവര്‍ തന്നെ ആ നേതാവിനെ കൂടെകൂട്ടാന്‍ കാണിച്ച വ്യഗ്രത എന്തിനെന്ന് ഇയാള്‍ പലകുറി പലരോടു ചോദിച്ചിട്ടും ഉത്തരം നല്‍കിയില്ലത്രെ. കൂത്തുപറമ്പ് വെടിവെപ്പില്‍ തകര്‍ന്നു പോയ ഒരുപാടു കുടുംബങ്ങള്‍ ഇതേ ചോദ്യം ഇന്നും ആവര്‍ത്തിക്കുന്നു. കച്ചവടക്കണ്ണില്‍ എല്ലാം കാണുന്ന നേതാവിനെ ഭയന്ന് ഉത്തരമറിയുന്നവര്‍ മൗനമാചരിക്കുകയാണ്. ഇന്ന് രക്തസാക്ഷി ദിനമാചരിക്കുമ്പോള്‍ കൊല്ലാന്‍ ആജ്ഞ നല്‍കിയ നേതാവിനെ പരാമര്‍ശിക്കാതെ നരേന്ദ്രമോദിയും, വെളളാപ്പളളിയും പ്രസംഗ വിഷയമാക്കാനായിരിക്കും സിപിഎം ശ്രമം. അതുകേട്ടു കൈയ്യടിക്കാന്‍ വിധിക്കപ്പെട്ട പാവം അണികള്‍ ഇന്നു കൂത്തുപറമ്പില്‍ ഒത്തുകൂടുന്നതു ഒരു വഞ്ചനയ്‌ക്ക് ഒപ്പംചേരലായി മാറുകയാണ്. അറിവും, തിരിച്ചറിവുമുളള ഒരു സമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയാത്ത ഉപരിപ്ലവമായ കച്ചവടതന്ത്രത്തിന് ഡിവൈഎഫ്‌ഐ ബലിയാടാവുകയായിരുന്നു. സിഎംപിയുടെ സ്വത്തില്‍ കണ്ണുനട്ട് പിണറായി വിജയന്‍ നടത്തിയ കരുനീക്കം വൈകിയ വേളയില്ലെങ്കിലും തിരിച്ചറിയാനുളള വിവേകം യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.