നാദാപുരം: നാദാപുരം എം ഇ ടി കോളേജില്‍ സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടുംപോലീസ്സ് കേസ്സ് എടുക്കാ ത്തത്തില്‍ ദുരൂഹത. ഇക്കഴിഞ്ഞ വെള്ളിയ ഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കൊളേജിന്റെ ക്യാമ്പസില്‍ വന്‍ സ്‌ഫോടനം നടന്നത് കോളേജില്‍ പരീക്ഷനടന്നു കൊണ്ടിരിക്കുന്ന സമയമായതിനാല്‍
ദുരന്തം ഒഴിവായി .റാഗിങ്ങിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് പുറത്താക്കിയിരുന്ന വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്നാണ് സംശയം .അതേസമയം ഈ സ്ഥാപനത്തില്‍ നിരന്തരം റാഗിങ്ങിന്റെ പേരില്‍ സംഘര്‍ഷം പതിവാകുന്ന സാഹചര്യത്തില്‍ കോളേജിന് മേനേജ്‌മെന്റ്‌പോലീസ്സ് സം രക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു .കോളേജില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടുപിടിച്ചു മാതൃകാ പരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ക്ക് സൈ്വര ജീവിതം ഉറപ്പാക്കണമെന്നും പോലിസിനോടും ,കോളേജ് അധികൃതരോടും യോഗം ആവശ്യപ്പെട്ടു യോഗത്തില്‍ പി ടി റീജ അധ്യക്ഷത വഹിച്ചു കെ ടി കെ ചന്ദ്രന്‍ അഡ്വ .കെ എം രഘു നാഥ് ,വി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















