കൊയിലാണ്ടി: ഇന്നലെ സമാധിയായ അവധൂത സ്വാമിക്ക് ഭക്തരുടെ ശ്രദ്ധാഞ്ജലി. സാമിജിയുടെ സമാധി വിവരമറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ഇന്നലെ ചെങ്ങോട്ടുകാവിലേക്ക് എത്തിയത്.
കെ. ദാസന്‍ എംഎല്‍എ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സ്വാമിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സ്വാമി ഇരുന്ന കെട്ടിടത്തിന്റെ ഉടമ വിട്ട്‌നല്‍കിയ സ്ഥലത്ത് ഇന്ന് രാവിലെ സമാധിയിരുത്തല്‍ ചടങ്ങുകള്‍ നടത്തും. മുപ്പ ത്തിനാല് വര്‍ഷം മുമ്പാണ് ചെങ്ങോട്ടുകാവ് കോളൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ഈ അവധൂത സ്വാമി എത്തിയത്. വസ്ത്രം പോലുമില്ലാതെ വയലിന് സമീപം ഇരുന്ന ഇദ്ദേഹം ആരോ നല്‍കിയ ചാക്ക് കൊണ്ടാണ് നാണം മറച്ചിരുന്നത് വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തി. സ്വാമി ആരോടും ഒന്നും സംസാരി ക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പേരോ നാടോ ഏതാണെന്ന് ആര്‍ ക്കും അറിയില്ല. ഗുജറാ ത്തിയില്‍ സംസാരിച്ചതായും ചിലര്‍ പറയുന്നു. ഒരു ആരോടും ഒന്നും ആവശ്യപ്പെടാറില്ല കൊടുക്കുന്ന ഭക്ഷണം ഇഷ്ടമെങ്കില്‍ കഴിക്കും. ഒരു കാലത്ത് അച്ചാറിനോട് ഏറെ പ്രിയം കാട്ടിയതുകൊണ്ട് ചിലര്‍ അച്ചാര്‍ സ്വാമി എന്നും വിളിച്ചു.
കുളിക്കാതെയും മറ്റും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും .ഇദ്ദേഹത്തിന്റെ മുഖത്തുള്ള തേജസ് അദ്ഭൂതപ്പെടുത്തുന്ന താണ്. ചിലപ്പോള്‍ ശരീര ഭാഗത്തുണ്ടാ കുന്ന മുറിവുകളില്‍ നിന്നും പുഴു അരിയ്‌ക്കുന്നത് കാണാം ‘എന്നാല്‍ ഒരു മരുന്നുമില്ലാതെ രണ്ട് ദിനം കൊണ്ട് മുറിവ് ഉണങ്ങുന്ന തും വിശ്വാസികള്‍ കണ്ടതാണ്.
ഇടയ്‌ക്ക് ഒരിക്കല്‍ സ്വാമി തന്നെ കാണാനായി വന്ന ഒരു വിശ്വാസിയുടെ ഓട്ടോറിക്ഷയില്‍ തിക്കോടിയില്‍ എത്തി അവിടെ കുറച്ച് ദിവസം കഴിഞ്ഞിരുന്നു വീണ്ടും തിരിച്ച് ചെങ്ങോട്ടുകാവില്‍ തന്നെ എത്തുകയായിരുന്നു.
ബാലന്‍ നായരുടെ കടയുടെ കോലായിലാണ് അദ്ദേഹം കഴിഞ്ഞത്.ചന്ദനത്തിരിയും സാമ്പ്രാണിയും പുകച്ച് ഈശ്വരനാമജപം ചൊല്ലി ഭക്തന്മാന്‍ എപ്പോഴും അടുത്തുണ്ടാവും.. ചിലപ്പോള്‍ സ്വാമി ആഗ്യ ഭാഷയില്‍ നിശ്ശബ്ദരാവാന്‍ ആവശ്യപ്പെടുകയും ചെയ്യും. സന്ദര്‍ശ നത്തിനെത്തുന്ന എല്ലാവരെയും അടുത്തിരിക്കാന്‍ സ്വാമി അനുവദിക്കാറില്ല. ഇടയ്‌ക്ക് ഒരു സ്വകാര്യ ചാനലില്‍ സ്വാമിയെ കുറിച്ച് മോശമായ നിലയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് പ്രതിഷേധത്തിന്ന് കാരണമായിരുന്നു. കോഴിക്കോട്ടും വടകരയിലും മറ്റും സ്വാമിയുടെ ഫോട്ടോ വെച്ച് പൂജിക്കുന്ന വീടുകള്‍ നിരവധിയാണ്. സാംസ്‌കാരിക ആധ്യാത്മിക രംഗത്തെ പലരും സ്വാമിയുടെ നിത്യസന്ദര്‍ശകരാണ്. കഴിഞ്ഞ ഏതാനും ദിവസമായി സ്വാമി സമാധിക്ക് തെയ്യാറെടുത്തിരുന്നു എന്ന് അടുത്ത വിശ്വാസികള്‍ പറയുന്നു.
സ്വാമി സമാധിയായ വിവരമറിഞ്ഞ് നാനാഭാഗത്തു നിന്നും സന്യാസികളും വിശ്വാസികളുമെത്തി.ഇസ്ലാം മതത്തിലെ മതാചാര്യ മാരും സന്ദര്‍ശകരില്‍ പെടുന്നു. സ്ഥലം എം എല്‍ .എ.കെ.ദാസന്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ മുന്‍ എം.എല്‍.എ.ഇ.നാരായണന്‍ നായര്‍ തുടങ്ങി പലരും സ്വാമിയുടെ ഭൗതിക ശരീരം കാണാന്‍ എത്തിയിരുന്നു.
















