കൊച്ചി: നേവി ഫെസ്റ്റിന്റെ ‘ാഗമായുള്ള ദക്ഷിണ നാവിക സേനയുടെ ആറാമത് സതേണ്‍ നേവല്‍ കമാന്റ് മിലിട്ടറി ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമം കൊച്ചി ബ്യൂറോ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളി, ചന്ദ്രിക കൊച്ചി ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്‍, മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് ഫോട്ടോഗ്രാഫര്‍ ടോണി ഡൊമിനിക് എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടി. നാവിക സേനയുടെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. രാജ്യത്തിന്റെ വിവിധ ‘ാഗങ്ങളില്‍ നിന്നായി 53 എന്‍ട്രികളാണ് പരിഗണിച്ചത്. ഡിസംബര്‍ രണ്ടിന് കൊച്ചി നാവിക സേന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ സുനില്‍ ലാംബ അവാര്‍ഡുകള്‍ സമ്മാനിക്കും.
















