കൊച്ചി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത യുവാവ് പിടിയില്‍. കാക്കനാട് അത്താണി കിളിയറ വീട്ടില്‍ ജോയിയാണ് പിടിയിലായത്. കാക്കനാട് വാഴക്കാല മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികമായി ഇന്‍ഫോ പാര്‍ക്ക് പോലീസ് നടത്തിയ പരിശോധനയിലാണ്.
നിലംപതിഞ്ഞ മുഗള്‍-ചിറ്റേത്തുകര റോഡില്‍ വച്ച് പ്രതിയെ പിടികൂടിയത്. കച്ചവടത്തിന് കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവും ഇയാളില്‍നിന്നും കണ്ടെടുത്തു. ഒരാഴ്ചയിലേറെയായി നിരീക്ഷണത്തിലായിരുന്ന ജോയിയെ പിടികൂടുന്നതിന് എസ്‌ഐ തൃദീപ് ചന്ദ്രന്‍, എസ്‌ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, സജീഷ്, റഷീദ്, ഗോപകുമാര്‍, സിപിഒമാരായ അനില്‍ പൗലോസ്, ജാബിര്‍ എന്നിവര്‍ നേതൃത്വതം നല്‍കി.
















