കൊച്ചി: കോണ്‍ഗ്രസ് ഭരണത്തിന്റെ ഹിന്ദുവിരുദ്ധ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് എറണാകുളത്ത് അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിലുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ ശബരിമലക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ അലങ്കരിച്ച് പ്രതിഷേധിച്ചു. അന്യ സംസ്ഥാനങ്ങളില്‍നിന്നുപോലും വ്രതശുദ്ധിയോടെ ശബരിമലക്കു പോകുന്ന അയ്യപ്പഭക്തന്‍മാരുടെ വാഹനങ്ങള്‍ ആലങ്കരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണ്ണമായും ഹൈന്ദവ വിരുദ്ധവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. കേരളത്തിന്റെ ഖജനാവിലേക്ക് ചുരുങ്ങിയകാലംകൊണ്ട് ആയിരത്തോളം കോടിരൂപ നിക്ഷേപിക്കുന്ന അയ്യപ്പ ഭക്തന്മാരെ ചൂഷണം ചെയ്യുന്നതോടൊപ്പം മതപരമായി അധിഷേപിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധയോഗം ബിജെപി നേതാവ് പി.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. എസ്.മനോജ്, മധുകുമാര്‍, രാജേന്ദ്രന്‍പ്രസാദ് (അയ്യപ്പ സേവാസംഘം പ്രസിഡന്റ്) ബിജു ആര്‍.മേനോന്‍ (ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന വൈസ് (പ്രസിഡന്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.
















