Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി.ജയരാജന്‍ കരുക്കള്‍ നീക്കിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:48 pm IST
in Kannur

പാനൂര്‍: നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി.ജയരാജന്‍ കരുക്കള്‍ നീക്കിത്തുടങ്ങി. കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്വന്തം സീറ്റുറപ്പിച്ചും മട്ടന്നൂരില്‍ ഒകെ.വാസുവിനെ മത്സരിപ്പിക്കാനുമാണ് നീക്കം. പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തില്‍ പി.ജയരാജന്റെ നേതൃപാടവം ഹിതകരമായി എന്ന പാര്‍ട്ടി വിലയിരുത്തലുണ്ടായതാണ് നിയമസഭ സീറ്റുമോഹവുമായി പി.ജയരാജന്‍ രംഗത്തു വരാന്‍ കാരണമായത്. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് നിലവില്‍ ലീഡ് നേടിയതും സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിലറിയപ്പെടുന്ന നിയോജക മണ്ഡലം തിരിച്ചുപിടിക്കാന്‍ പി.ജയരാജന് സാധിക്കുമെന്ന് ഒരുവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനെ മുമ്പേ പാര്‍ട്ടി നിശ്ചയിച്ചതും നേതൃത്വത്തെ സമ്മര്‍ദ്ധത്തിലാഴ്‌ത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എം.സുരേന്ദ്രനെ അവസാനവട്ടം തഴഞ്ഞ് ഐഎന്‍എല്‍ സംസ്ഥാന നേതാവ് എസ്.എ.പുതിയവളപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മട്ടന്നൂരില്‍ ഒ.കെ.വാസുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പി.ജയരാജന്റെ തീരുമാനം. ഇ.പി.ജയരാജന്‍ എംഎല്‍എക്ക് സീറ്റ് നിഷേധിച്ചാണ് ഈ തീരുമാനം. ഇപിയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടി ഘടകത്തില്‍ ശക്തമാണ്. സാമ്പത്തിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ.പി.ജയരാജനെ മാറ്റുന്നതെന്നാണ് സൂചന. ശൈലജ ടീച്ചര്‍ ഇവിടെ കുപ്പായം തുന്നിയൊരുങ്ങി നിന്നതും തര്‍ക്കത്തിന് കാരണമാകും. പി.ജയരാജന്റെ താല്‍പ്പര്യം പുതുസഖാവിനോടാണെന്നതിനാല്‍ സാധ്യത ഒ.കെ.വാസുവിനാണ്. ഒ.കെ.വാസുവും ഒകെ പറഞ്ഞുവെന്നാണ് വിവരം. തലശേരിയില്‍ എ.എന്‍.ഷംസീറും, ധര്‍മ്മടത്ത് പിണറായി വിജയനും മത്സരിക്കുമെന്ന് ധാരണയായിട്ടുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങളായ ഇവിടങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തികരിച്ച് പ്രവര്‍ത്തനം നടത്താനാണ് സിപിഎം ധാരണ. ഇരിക്കൂര്‍ ഘടകകക്ഷിക്ക് മാറ്റിവെക്കാനാണ് സാധ്യത.

ജില്ലയില്‍ പരമാവധി സീറ്റുകള്‍ നേടി ആധിപത്യമുറപ്പിക്കാനാണ് സിപിഎം ശ്രമം. വിഭാഗീയത കൊടുമുടിതാണ്ടി നില്‍ക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാഴ്‌ത്തി നേട്ടം തുടരാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ ജനകീയപരിവേഷവുമായി കെപി.മോഹനന്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ നിലവിലെ തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. യുഡിഎഫ് നേതൃത്വത്തിന്റെ വിഴുപ്പലക്കല്‍ തുടരുകയുമാണ്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ ബിജെപി കഴിഞ്ഞ ദിവസം കണ്ണൂരില്‍ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശക്തമായ മുന്നേറ്റം ആവര്‍ത്തിക്കാനായി പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് പാര്‍ട്ടി തീരുമാനം. ജില്ലയില്‍ നിര്‍ണ്ണായക ശക്തിയായ മാറിയ ബിജെപിയുടെ വളര്‍ച്ച ഇരുമുന്നണികള്‍ക്കും ഭീഷണി തന്നെയാണ്. സിപിഎമ്മിന്റെ വിജയത്തിന് യുഡിഎഫ് നല്‍കിയ സംഭാവനകള്‍ ഗ്രൂപ്പ് വഴക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ അഹന്തയോടെ കിംഗ് മേക്കറായി പി.ജയരാജനെ സിപിഎം ഉയര്‍ത്തിക്കാട്ടിയത് സ്ഥാനാര്‍ത്ഥി മോഹമാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടാല്‍ ഇ.പി.ജയരാജനും കൂട്ടരും വെറുതെയിരിക്കില്ല എന്നും പണി തുടങ്ങുമെന്നും ഉറപ്പാണ്. ഒകെ.വാസുവിന് സീറ്റു നല്‍കിയാല്‍ പ്രതിഷേധമുയരുമെന്നതും വിതര്‍ക്കിതമാണ്. ഇതിനെയൊക്കെ നേരിടാന്‍ തന്റെ കയ്യില്‍ ആയുധമുണ്ടെന്ന് പി.ജയരാജന്‍ കണക്കുകൂട്ടി വെക്കുമ്പോള്‍ ജില്ലയില്‍ തന്റെ അപ്രമാദിത്വം തുടരുമെന്നതും ഉറപ്പാണ്. എന്തായാലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ വൈകാതെ പിന്തുടരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപിയും യുഡിഎഫും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.