കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗങ്ങളുടെ കുടുംബങ്ങളും മണ്‍മറഞ്ഞുപോയ പത്രപ്രവര്‍ത്തകരും ഭാര്യമാരും പങ്കെടുത്ത കുടുംബ സംഗമം മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്തു.
സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് കെ.ജി.മത്തായി അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി.എന്‍. പ്രസന്നകുമാര്‍, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.മാധവന്‍, സെക്രട്ടറി പി.പി.കെ.ശങ്കര്‍, രക്ഷാധികാരി പി.എ.അലക്‌സാണ്ടര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് സലിം, വൈസ് പ്രസിഡന്റ് ആര്‍.എം.ദത്തന്‍, ലീലാമേനോന്‍, എം.എം.ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
















