കൊച്ചി: തൊഴില്‍ തര്‍ക്കളെ അവഗണിക്കുന്നതിലും മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്നതിലും മറ്റ് തൊഴിലാളിദ്രോഹ നടപടികളും പ്രതിഷേധിച്ച് കെഎംഎസ്ആര്‍എ (സിഐടിയു)യുടെ അംഗത്വം രാജിവെച്ച ഹിമാലയ, അബോട്ട്, അല്‍കം എന്നീ കമ്പനികളിലെ തൊഴിലാളികളെ ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.രാജീവന്‍ ബിഎംഎസ്ആര്‍എയുടെ അംഗത്വം നല്‍കി സ്വീകരിച്ചു.
കെഎംഎസ്ആര്‍എയുടെ ഇത്തരം നിലപാടുകളില്‍ മനംമടുത്ത്, കൂടുതല്‍ പ്രവര്‍ത്തകര്‍ ആ സംഘടനയില്‍ നിന്ന് ഇനിയും പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരെ പ്രവേശിപ്പിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കുന്നതിനുവേണ്ടി ബിഎംഎസ്ആര്‍എ നടത്തുന്ന സമരപരമ്പരകള്‍ക്ക് ബിഎംഎസിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രാജീവന്‍ പറഞ്ഞു.
















