കടുത്തുരുത്തി: കൈലാസപുരം ക്ഷേത്രത്തിന് സമീപം യുവാവിന് കുത്തേറ്റ് ഗുരുതരമായ പരിക്ക്. എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ദയാനന്ദന്റെ മകന്‍ പ്രീതീഷി(31)നെയാണ് കുത്തേറ്റ് പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പ്രീതീഷ് ബൈക്ക് നന്നാക്കുവാനായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തതിന് ശേഷം പുറത്തിറങ്ങി ആരോടോ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമീപത്തുള്ള ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകനായ കുട്ടന്‍(71) പുറകില്‍ നിന്ന് വന്ന് കുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടനെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
















