Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നടന്‍ ജയന്റെ ഓര്‍മയായിട്ട് ഇന്ന് 35 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 04:13 pm IST
inKollam

കൊല്ലം: മലയാള നിനിമയില്‍ പൗരുഷത്തിന്റേയും സാഹസികതയുടെയും പ്രതീകമായിരുന്ന അനശ്വരനടന്‍ ജയന്‍ ഓര്‍മയായിട്ട് ഇന്ന് 35 വര്‍ഷം തികയുന്നു.

കരുത്തുറ്റ അഭിനയപാടവവും ശബ്ദഗാംഭീര്യവും സാഹസികതയും കൊണ്ട് മലയാള ചലച്ചിത്രനായക സങ്കല്‍പങ്ങളെ മാറ്റിമറിച്ച ജയനെ ആരാധകലക്ഷം ഇന്നും മാറോടണയ്‌ക്കുന്നു. ഒരു നാവിക ഉദേ്യാഗസ്ഥനായിരുന്ന കൃഷ്ണന്‍നായര്‍ എന്ന ജയന്‍ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയിലൂടെയാണു സിനിമാരംഗത്തേക്കു കടന്നുവന്നത്.

1939 ജൂലൈ 25ന് കൊല്ലം തേവള്ളി പൊന്നച്ചംവീട്ടില്‍ മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മൂത്തമകനായി ജനിച്ച ജയന്‍ കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം നേരേ ഇന്ത്യന്‍ നേവിയില്‍ ചേരുകയായിരുന്നു.

പിന്നീട് നടന്‍ ജോസ്പ്രകാശിന്റെ സഹായത്തോടെയാണു സിനിമരംഗത്ത് എത്തിയത്. നേവിയിലെ ഉദേ്യാഗം രാജിവെച്ചശേഷമാണ് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി മാറിയത്. ഇന്നും ജയന്റെ മിമിക്രി പ്രകടനത്തിലും റിയാലിറ്റി ഷോകളിലും എന്തിന് സിനിമകളില്‍ പോലും അവതരിപ്പിക്കപ്പെടുന്നു. നിരവധി മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ റോള്‍മോഡലാണ് ജയന്‍. 1974 ല്‍ ജേസിയുടെ ശാപമോഷം എന്ന സിനിമയാണ് ജയനെ ഏറെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നു മലയാളസിനിമയില്‍ ജയന്‍ തന്റേതായ താരസിംഹാസനം തീര്‍ക്കുകയായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലെ വില്ലന്‍ വേഷം ജയന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി. ശരപഞ്ജരത്തിലെ അപ്രതീക്ഷിത വിജയം മലയാള സിനിമയില്‍ അന്നുവരെ നിലനിന്നിരുന്ന നായകസങ്കല്പങ്ങളെ മാറ്റിമറിച്ചു. കരിമ്പനയിലെ മുത്തനും അങ്ങാടിയിലെ ബാബുവും തിന്മകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന കഥാപാത്രങ്ങളായിരുന്നു.

അതിസാഹസികനായ ജയന്‍ സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരുന്നത്. സിനിമയില്‍ കത്തിനില്ക്കവേയാണ് അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ പകരക്കാരനെ ഉപയോഗിക്കാതെ മദ്രാസിലെ ഷോളവാരത്ത് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. 1980 നവംബര്‍ 16 നായിരുന്നു ചിത്രീകരണം. സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ നിന്നു കൊണ്ട് വില്ലനായ ബാലന്‍ കെ.നായര്‍ കയറിയ ഹെലിക്കോപ്ടറില്‍ ചാടിക്കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ത്യാഗരാജനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. ഈ ചിത്രീകരണത്തിനിടെയാണ് ഇന്ത്യന്‍ ചലച്ചിത്രലോകത്തെയാകമാനം ഞെട്ടിച്ച അപകടമുണ്ടായത്. ജയന്റെ തലയിലേറ്റ ആഴത്തിലുള്ള മുറിവുകാരണമാണ് മരണം സംഭവിച്ചതെന്ന് പറയപ്പെട്ടു. അന്നും ഇന്നും ജയന്റെ മരണത്തിലെ ദുരൂഹത നീക്കന്‍ കഴിഞ്ഞിട്ടില്ല. 1980 നവംബര്‍ 16 നായിരുന്നു ജയന്റെ അതിദാരുണമായ അന്ത്യം. 17ന് മുളങ്കാടകത്തെ ശ്മശാനത്തിലായിരുന്നു ചിതയൊരുക്കിയത്.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് ആരാധകരായിരുന്നു ജയന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുളങ്കാടകം ശ്മശാനത്തിലെത്തി കണ്ണീര്‍പൂക്കളര്‍പ്പിച്ചത്. അനുസ്മരണ ദിനമായ ഇന്ന് തേവള്ളി നാണി മെമ്മോറിയല്‍ ആശുപത്രിക്കുസമീപം ജയന്റെ കുടുംബ വീടിനുമുന്നില്‍ റോഡുവക്കിലായി സ്ഥാപിച്ചിട്ടുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമയില്‍ ജയന്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍സ് ക്ലബ്ബുഅംഗങ്ങളും ഭാരവാഹികളും പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.