Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരതയ്‌ക്ക് എതിരെ യോജിച്ച് പോരാട്ടം; ബ്രിട്ടന്‍ പതിനായിരം കോടി നിക്ഷേപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 12:51 pm IST
inWorld

ഔ സന്ദര്‍ശനത്തിന് ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുംസൗഹൃദ സംഭാഷണത്തില്‍

ലണ്ടന്‍: ഭീകരതയ്‌ക്ക് എതിരെ യോജിച്ച് പോരാടാനും സാമ്പത്തിക, പ്രതിരോധ രംഗങ്ങളിലെ സഹകരണം ശക്തമാക്കാനും ഭാരതവും ബ്രിട്ടനും തമ്മില്‍ ധാരണയായി.

ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം നേടിയെടുക്കാന്‍ ഭാരതത്തെ പിന്തുണയ്‌ക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഭാരതത്തിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വിവിധ സംരംഭങ്ങളിലായി 900 കോടി പൗണ്ട് (90488,75,17,500 രൂപ)മുതല്‍ മുടക്കാനും ബ്രിട്ടന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. ഭാരതവും ബ്രിട്ടണും ആണവ കരാറില്‍ ഒപ്പിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും തമ്മിലുള്ള ചര്‍ച്ചകളിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായതെന്ന് ഇരുവരും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം  പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയെ പ്രണമിച്ചു. അതിനു ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു.ഇതാദ്യമായാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു ഭാരത പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. സമ്മേളന സമയമല്ലാതിരുന്നിട്ടും മോദിക്കു വേണ്ടി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

രാജ്യത്ത് അനിഷ്ടകരമായതൊന്നും സംഭവിക്കാന്‍ താന്‍ അനുവദിക്കില്ല. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്ന പ്രചാരണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സംയുക്ത പത്രസമ്മേളനത്തില്‍ മോദി പറഞ്ഞു.രാജ്യത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ഓരോ സംഭവങ്ങളും വളരെ ഗൗരവകരമായിട്ടാണ് കാണുന്നത്.  അവയില്‍ എല്ലാം ശക്തമായ നടപടികള്‍ എടുത്തിട്ടുമുണ്ട്. മോദി പറഞ്ഞു.

2003ല്‍ താന്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇതുവരെ ബ്രിട്ടന്‍ തന്റെ സന്ദര്‍ശനം മുടക്കിയിട്ടില്ല. അദ്ദേഹം പറഞ്ഞു.വലിയ ജനവിധിയോടെ അധികാരത്തിലേറിയ മോദിയെ ബ്രിട്ടനിലേക്ക് സ്വീകരിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

ഭീകരതയ്‌ക്ക് എതിരെ പൊരുതുകയെന്നത് ഏതാനും രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല.മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അതിനുള്ള കടമയുണ്ട്. മോദി പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടനില്‍ അത്യപൂര്‍വ്വമായ സ്‌നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി രാഷ്‌ട്രപതി അല്ലായിരുന്നിട്ടും ഒരു രാഷ്‌ട്രത്തലവന് നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് മോദിക്ക് നല്‍കിയതെന്ന്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടന്റെ പരമ്പരാഗതമായ എല്ലാവിധ ആഡംബരങ്ങളോടെയുമായിരുന്നു സ്വീകരണം.

ഭാരത സമയം വൈകിട്ട് നാലരയോടെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ പ്രമുഖര്‍ ചേര്‍ന്ന് വരവേറ്റു. അവിടെ നിന്ന് ലണ്ടനില്‍ മോദി താമസിക്കുന്ന ഹോട്ടായ സെന്റ് ജെയിംസ് കോര്‍ട്ടിലേക്ക് ഹെലിക്കോപ്ടറിലാണ് യാത്രയായത്. അവിടെ അദ്ദേഹത്തെ പ്രവാസി ഭാരതീയരാണ് എതിരേറ്റത്.ഹോട്ടലില്‍ വച്ച് അദ്ദേഹം ബ്രിട്ടനിലെ പഞ്ചാബിസമൂഹവുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ചര്‍ച്ചയ്‌ക്ക് എത്തിയ മോദിക്ക് ചാള്‍സ് രാജാവ് സ്ട്രീറ്റിലെ ചത്വരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്നായിരുന്നു ആചാരപരമായ വരവേല്‍പ്പ്. ഭാരത സമയം  വൈകിട്ട് ആറേമുക്കാലിന്  പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എത്തിയതോടെ വരവേല്‍പ്പ് തുടങ്ങി. കാമറൂണും മോദിയും സൗഹൃദം പങ്കിട്ടും കുശലം പറഞ്ഞും നടന്നു നീങ്ങി. റെഡ് കാര്‍പ്പറ്റ് സ്വീകരണത്തിനു ശേഷം വൈകിട്ട് ഏഴേകാലോടെലണ്ടനിലെ പത്താം ഡൗണിങ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍  ഉഭയ കക്ഷി ചര്‍ച്ചകള്‍ തുടങ്ങി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ അടക്കം വിവിധ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.