യംഗൂണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്ക് 536 സീറ്റ്. അധോസഭയായ ജനപ്രതിനിധിസഭയില്‍ 179 സീറ്റും ഉപരിസഭയായ ദേശീയസഭയില്‍ 77 സീറ്റും പ്രാദേശിക പാര്‍ലമെന്റില്‍ 280 സീറ്റുമാണ് എന്‍.എല്‍.ഡി നേടിയത്. മ്യാമര്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണകക്ഷിയായ യു.എസ്.ഡി.പിയ്‌ക്ക് അധോസഭയില്‍ 17ഉം ഉപരിസഭയില്‍ 51ഉം പ്രാദേശിക സഭയില്‍ 30 സീറ്റുകളിലുമേ വിജയിയ്‌ക്കാനായുള്ളൂ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടരുകയാണ്.
ആകെയുള്ള 664 പാര്‍ലമെന്ററി സീറ്റില്‍ 25 ശതമാനം സൈന്യത്തിന് നീക്കി വച്ചിരിയ്‌ക്കുകയാണ്. ബാക്കി സീറ്റുകളിലാണ് മത്സരം. പാര്‍ലമെന്റില്‍ 329 സീറ്റാണ് അധികാരമുറപ്പിയ്‌ക്കുന്നതിനും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനും വേണ്ടത്. അതേ സമയം പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരമുറപ്പിച്ച എന്‍.എല്‍.ഡിയേയും സൂ ചിയേയും പ്രസിഡന്റ് തീന്‍ സീന്‍ അഭിനന്ദിച്ചു.
















