ഹൂസ്റ്റണ്‍: ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വോണ്‍സ് വാറിയേഴ്‌സിനെതിരെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് 57 റണ്‍സിന്റെ തോല്‍വി. 263 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വീരേന്ദര്‍ സെവാഗും(8 പന്തില്‍16), സൗരവ് ഗാംഗുലിയും(12 പന്തില്‍ 12) ആരാധകരെ നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷോണ്‍ പൊള്ളോക്കും(22 പന്തില്‍ 55)ഗ്രെയിം സ്വാനും(8 പന്തില്‍ 22 നോട്ടൗട്ട്) ചേര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിഭാരം കുറച്ചത്.
ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(20 പന്തില്‍ 33) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ലാറയും(21 പന്തില്‍ 19), ജയവര്‍ധനെയും(7 പന്തില്‍ 5), ക്ലൂസ്‌നര്‍(18 പന്തില്‍ 21) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. സച്ചിനെ സഖ്‌ലിയന്‍ ബൗള്‍ഡാക്കുകയായിരുന്നു. വോണ്‍ വാറിയേഴ്‌സിനായി ആന്‍ഡ്ര്യു സൈമണ്ട്‌സ് നാലു വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വോണ്‍ വാറിയേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സടിച്ചുകൂട്ടിയത്. കുമാര്‍ സംഗക്കാരയുടെയും(30 പന്തില്‍ 70) റിക്കി പോണ്ടിംഗ്(16 പന്തില്‍ 41), ജാക് കാലിസ്(23 പന്തില്‍ 45), മൈക്കല്‍ വോണ്‍(22 പന്തില്‍ 30), മാത്യു ഹെയ്ഡന്‍(15 പന്തില്‍ 32) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സുകളു കരുത്തിലാണ് വോണ്‍ വാറിയേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സൈമണ്‍സും(6 പന്തില്‍ 19 നോട്ടൗട്ട്), ജോണ്ടി റോഡ്‌സും(8 പന്തില്‍ 18 നോട്ടൗട്ട്)ചേര്‍ന്നാണ് വാറിയേഴ്‌സിനെ 250 കടത്തിയത്.ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന് ജയിച്ച വാറിയേഴ്‌സ് രണ്ടാം ജയത്തോടെ 20ന് പരമ്പര സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം 14ന് ലോസ് ഏയ്ഞ്ചല്‍സില്‍ നടക്കും.
















