തിരുവല്ല: നഗരസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗവും സിപിഎമ്മുമായി രഹസ്യധാരണ യില്‍ വോട്ടുകള്‍ മറിച്ചുനല്‍കിയതായി ആക്ഷേപം. കേരള കോണ്‍ഗ്രസ്സ് നേതാവ് ചെറിയാന്‍ പോളച്ചിറയ്‌ക്കല്‍ മത്സരിച്ച 34-ാം വാര്‍ഡിലും സിപി എം നേതാവ് എം.പി. ഗോപാലകൃഷ്ണന്‍ മത്സരിച്ച 33-ാം വാര്‍ഡിലുമാണ് ഇരുകക്ഷികളും പരസ്പരം വോട്ടുകള്‍ മറിച്ച് നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേ രള കോണ്‍ഗ്രസ്സിന് കുറച്ചുകാലമെങ്കിലും ലഭിക്കാവുന്ന ചെയര്‍മാന്‍സ്ഥാനം ഉറപ്പിക്കാനാ ണ് ഈ നീക്കം നടന്നതെന്നാ ണ് ആരോപണം.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇതിനായി ഇരുകക്ഷികളും ചേര്‍ന്ന് രഹസ്യയോഗം സംഘടിപ്പിച്ചത്. സിപിഎം ചാത്തമല ബ്രാഞ്ച് സെക്രട്ടറിയുടെ ഒത്താശയോടെ ആയിരുന്നു രഹസ്യനീക്കം. മേരിഗിരി വാര്‍ഡില്‍ ചെറിയാന്‍ പോളച്ചിറക്കലിനെ സഹായിക്കുമ്പോള്‍ എംജിഎം വാര്‍ഡില്‍ എം.പി ഗോപാലകൃഷ്ണനെ തിരിച്ച് സഹായിക്കും എന്നതായിരു ന്നു കരാര്‍.
കഴിഞ്ഞ തവണ പതിനാല് വോട്ടുകള്‍ക്ക് സിപിഎം തോറ്റ മേരിഗിരി വാര്‍ഡില്‍ ആകെ ഇരുപത്തിനാല് വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥി യായ കെ.കെ. രവിക്ക് ലഭിച്ചത്. കോരളാ കോണ്‍ഗ്രസ്സ് വോട്ടുകള്‍ എം.പി. ഗോപാലകൃഷ്ണന് മറിച്ചുനല്‍കിയിട്ടും ബിജെപിയിലെ സുരേഷ് ഓടയ്‌ക്കലിനെ 8 വോ ട്ടു കള്‍ക്കാണ് പരാജയപ്പെടുത്താ ന്‍ കഴിഞ്ഞത്. സുരേഷ് ഓടയ്‌ക്ക ല്‍ 306 വോട്ടും ഗോപാലകൃഷ്ണ ന്‍ 314 വോട്ടുമാണ് ലഭിച്ചത്.
















