ആലപ്പുഴ: പറവൂര്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ 15ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെ ഏകദിന ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷന്‍ പരിശീലനം നടത്തും. ധ്യാനമുറകളും ലഘുയോഗയും ആണ് കോഴ്‌സിലുള്ളത്.ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ ക്ലാസ് നയിക്കും. 18നും 60നും ഇടയ്‌ക്കു പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. 22ന് ചേര്‍ത്തലയിലും ക്യാമ്പു നടത്തും. താത്പര്യമുള്ളവര്‍ 9495573374 എന്ന നമ്പരില്‍ ബന്ധപ്പെടണം.
















