അലഹബാദ്: മത അസഹിഷ്ണുതക്കാരില്‍നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടകത്തിലെ കൊടകില്‍ വിഎച്ച്പി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചിറക്കിയ പ്രസ്താവനയിലാണ് അഭ്യര്‍ത്ഥന. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരേ നടത്തില മൃഗീയ ആക്രമണത്തെ അപലപിക്കുന്നു, വിഎച്ച്പി അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പ്രസ്താവിച്ചു.
സംസ്ഥാന സര്‍ക്കാര്‍, 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ശതാബ്ദി വാര്‍ഷികം ആഘോഷിക്കുകയാണ്. മതഭ്രാന്തനായിരുന്ന, ഒട്ടും പുരോഗമനക്കാരനല്ലാതിരുന്ന ടിപ്പുവിന്റെ ജന്മദിനം സര്‍ക്കാര്‍ ആഘോഷിക്കുന്നതിനെതിരേ ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിനാഹ്വാനം ചെയ്തിരുന്നു.
സമാധാനമപരമായി നടത്തിയ ആ പ്രകടനത്തെയാണ് കൊടകിലെ മടിക്കേരിയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തിയാഘോഷക്കാര്‍ ആക്രമണം നടത്തിയത്. തികച്ചും അപലപനീയമായ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ തൊഗാഡിയ ആഹ്വാനം ചെയ്തു.
















