ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം പാര്‍ട്ടി കേന്ദ്രആസ്ഥാനത്ത് ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജെഡിയു-ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ശക്തി വിലയിരുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായി ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത യോഗം വ്യക്തമാക്കി.
ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം പാര്‍ട്ടി കേന്ദ്രആസ്ഥാനത്ത് ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം യോഗം വിശകലനം ചെയ്തിട്ടുണ്ട്.
ബീഹാറിലെ ജനവിധി ബിജെപി ബഹുമാനിക്കുന്നതായും പുതിയ സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗശേഷം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ വെവ്വേറെയായാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ അവരെല്ലാം ഒരുമിച്ച് മത്സരരംഗത്ത് ഉണ്ടായത് ബിജെപിയുടെ പരാജയത്തിന് കാരണമായി. വോട്ടുകളുടെ ധ്രുവീകരണത്തിന് മഹാസഖ്യത്തിന് സാധിക്കില്ലെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഏതെങ്കിലും കേന്ദ്രമന്ത്രിമാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ത്തുന്നുവെന്ന് പറയുന്ന ശത്രുഘ്‌നന്‍സിന്‍ഹ, ആര്‍.കെ സിങ് എന്നിവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നതും ചിലരുടെ പ്രതീക്ഷകള്‍ മാത്രമാണ്.
മഹാസഖ്യം ബിജെപിയേക്കാള്‍ ശക്തമായിരുന്നു. അതു തിരിച്ചറിയുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് വിജയിക്കുന്നതും പരാജയപ്പെടുന്നതും എന്ന് എല്ലാവരും ഓര്‍ക്കണം. സുഷമാസ്വരാജ്, രാജ്‌നാഥ്‌സിങ്, വെങ്കയ്യ നായിഡു എന്നിവരും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.
















