മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഇല്ലാതായ ഒഴിവില്‍ കൊച്ചിയെ പരിഗണിക്കേണ്ടെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍. കൊച്ചിയും ജയ്‌പൂരും ഒഴികെ ഒമ്പത് നഗരങ്ങളെയാണ് പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ക്കായി പരിഗണിക്കുന്നതെന്നു യോഗത്തിനു ശേഷം ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.
പതിനഞ്ചോടെ നടപടികള്‍ തുടങ്ങും. ഡിസംബര്‍ നാലിന് പൂര്‍ത്തിയാകും. ഡിസംബര്‍ എട്ടിന് പുതിയ ടീമുകളെ പ്രഖ്യാപിക്കുക ലക്ഷ്യമെന്നും ഇദ്ദേഹം പറഞ്ഞു. കൊച്ചിയടക്കം നിരവധി നഗരങ്ങള്‍ ടീമിനായി രംഗത്തെത്തിയിരുന്നു.
















